അസോസിയേഷന്‍

ആറാമത് യുകെ കോലഞ്ചേരി സംഗമം ലിവര്‍പൂളില്‍ ശനിയാഴ്ച

യുകെയിലുള്ള എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ യുകെ കോലഞ്ചേരി സംഗമത്തിന്റെ വാര്‍ഷിക സമ്മേളനവും കുടുംബകൂട്ടായ്മയും 12 ന് (ശനിയാഴ്ച) രാവിലെ 10 മണി മുതല്‍ വൈകിട്ട് 8 മണി വരെ ലിവര്‍പൂളില്‍ Whiston Town Hall ല്‍ വച്ച് നടത്തപ്പെടുന്നു. വടംവലി, ചെണ്ടമേളം എന്നിവ കൂടാതെ അംഗങ്ങളുടേയും കുടുംബാഗങ്ങളുടെയും കായിക, കലാ മാമാങ്കത്തിന് ലിവര്‍പൂള്‍ ഇത്തവണ സാക്ഷ്യം വഹിക്കും.


സംഗമത്തിന്റെ നടത്തിപ്പിനായി സണ്ണി വര്‍ഗ്ഗീസ് (ലിവര്‍പൂള്‍) ചെയര്‍മാന്‍ ആയും ജോര്‍ജ് കുര്യാക്കോസ് (സ്വിന്‍ഡന്‍) ജന.കണ്‍വീനറായും, നൈസെന്റ് ജേക്കബ് (ബ്രിസ്റ്റോള്‍ ) ഫിനാന്‍സ് കണ്‍വീനറായും, ബെല്ല ബേബി രാജ് (ബ്രിസ്റ്റോള്‍) കലാ വിഭാഗം കണ്‍വീനറായും, ജോണ്‍സണ്‍ മാണി (Peterborough), ജെബി
ചക്കപ്പന്‍ (വോന്‍വര്‍ഹാംപ്ടണ്‍ ), അഥീന ജോണ്‍സണ്‍ (Peterborough), തങ്കച്ചന്‍ ഏറെക്കാട്ടുകുഴി (Bath), ബിനു കുര്യാക്കോസ് (സൗത്താംപ്ടണ്‍ ), അജി ജോര്‍ജ് (ലിവര്‍പൂള്‍), ഡോ. ജോഷി ജോര്‍ജ് (മാഞ്ചെസ്റ്റെര്‍) എന്നിവര്‍ സബ് കണ്‍വീനര്‍മാരുമായി കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടന്നുവരുന്നു.

യുകെയില്‍ താമസ്സമാക്കിയിട്ടുള്ള പരിസരവാസികളെ ഒരുമിച്ച് ചേര്‍ത്ത് ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും, ബന്ധങ്ങളെ പുതുക്കുന്നതിനും, പരിസരപ്രദേശങ്ങളില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കഴിയുന്നപ്പോലെ കൈത്താങ്ങ് നല്കുന്നതിനോടൊപ്പം വരുംതലമുറക്ക് ജനിച്ചു വളര്‍ന്ന നാടിനേയും, നാട്ടുകാരേയും അടുത്തറിയുവാനും ഈ സംഗമം വേദിയാകുമെന്ന് വിശ്വസിച്ചുകൊണ്ട്കൊലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള യുകെ, അയര്‍ലണ്ട് നിവാസികളെസംഗമത്തിലേക്ക് ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഗമം കമ്മിറ്റി അറിയിച്ചു.

Venue Address: Whiston Town Hall, Old Colliery Road, Prescott, Liverpool L35
3QX
Contact: Sunny Varghese: 07939723720, Naisent Jacob: 07809444940,
George Kuriakose: 07868993920.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions