ഹരിയാനയിലെ തോല്‍വിയില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു ഹരിയാനയിലേത്. പാര്‍ട്ടിയേക്കാള്‍ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപോകുകയും ചെയ്തു.
വോട്ടെണ്ണലിന്റെ കാര്യത്തില്‍ എന്ത് പിഴവ് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. അജയ് മാക്കന്‍, അശോക് ഗെഹ്ലോട്ട്, ദീപക് ബാബരിയ, കെസി വേണുഗോപാല്‍ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. ഹരിയാനനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയത്തില്‍ രാഹുല്‍ ഗാന്ധി രോഷാകുലനായതായി നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.
അനുകൂല സാഹചര്യം കളഞ്ഞുകുളിച്ചതു പ്രാദേശിക നേതാക്കളുടെ പോരാണെന്നു പരക്കെ ആക്ഷേപം ഉണ്ടായിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന് അധികാരം ഉറപ്പിച്ചു പാഞ്ഞിരുന്നു.