പിപി ദിവ്യയുടെ പരസ്യ അധിക്ഷേപം; കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കി
കണ്ണൂര്‍ എഡി എം നവീന്‍ ബാബു തൂങ്ങി മരിച്ച നിലയില്‍. പള്ളിക്കുന്നിലെ ക്വര്‍ട്ടേഴ്സിലാണ് ട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. എഡിഎഎമ്മിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാത്ത ആളായി വന്നു പരസ്യ അധിക്ഷേപവും അഴിമതി ആരോപണവും സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നവീന്‍ ബാബുവിന്റെ മരണം.
കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ഏറെകൊതിച്ച ട്രാന്‍സ്ഫര്‍ ലഭിച്ച എഡിഎം ഇന്ന് പത്തനംതിട്ടയില്‍ ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാവിലെ ട്രെയിനില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. കൂട്ടാന്‍ ഭാര്യയും ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ എത്തുന്ന ട്രെയിനില്‍ നവീന്‍ ബാബു ഇല്ലെന്നുകണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പരസ്യ ആരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താന്‍ ശുപാര്‍ശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാര്‍ശയില്‍ നടന്നതിലെ എതിര്‍പ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമര്‍ശനം.
ദിവ്യക്കെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.