സ്വന്തം മകളെ 10 വയസു മുതല്‍ നാല് വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 72 വര്‍ഷം തടവ്
ചെറുതോണി: സ്വന്തം മകളെ 10 വയസു മുതല്‍ പതിനാലു വയസുവരെയുള്ള കാലഘട്ടത്തില്‍ നിരവധിതവണ ലൈഗിക പീഡനം നടത്തിയ പ്രതിക്ക് 72 വര്‍ഷം കഠിന തടവും, 180000 രൂപ പിഴയും ശിക്ഷിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്. വാഗമണ്‍ സ്വദേശിയായ പിതാവിനെയാണ് ശിക്ഷിച്ചത്.
പെണ്‍കുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതല്‍ അഗതി മന്ദിരങ്ങളില്‍ നിന്നാണ് പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം വരെ അവധി സമയങ്ങളില്‍ വീട്ടില്‍ വരുന്ന സമയങ്ങളില്‍ പിതാവ് ലൈഗിക പീഡനം നടത്തിയെന്നാണ് കേസ്. 2020 ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. 2019 കാലഘട്ടത്തിലും അതിന് മുന്‍പും പിതാവില്‍ നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ പേപ്പര്‍ തുണ്ടുകളില്‍ എഴുതി ബെഡിനടിയില്‍ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു.
പോലീസ് കൃത്യസ്ഥലത്തുനിന്നു കണ്ടെത്തിയ ആ നോട്ടുകളും പ്രോസിക്യൂഷന് സഹായകരമായി. 2020 ല്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയില്‍ ഹാജരാക്കി. പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതൊരിറ്റിയോടും കോടതി ശുപാര്‍ശ ചെയ്തു. വിവിധ വകുപ്പുകളില്‍ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് പ്രതി അനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് ഹാജരായി.