നീവന്‍ ബാബു മരണപ്പെട്ട കേസിലെ പ്രധാന പ്രതി പിപി ദിവ്യ അറസ്‌റ്റിന് വഴങ്ങില്ല. ബന്ധുവീട്ടില്‍ നിന്ന് ദിവ്യ വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്നലെ രാത്രിയാണ് കണ്ണൂരിലെ ബന്ധുവീട്ടില്‍ ദിവ്യ എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ വ്യക്‌തമാക്കി. കീഴടങ്ങിയാല്‍ മാത്രം അറസ്‌റ്റെന്ന നിലപാടിലാണ് അന്വേഷണസംഘവും. പാര്‍ട്ടിയുടെയും നേതാക്കളുടെയും തണലിലാണ് ദിവ്യയുടെ നീക്കങ്ങള്‍. കൂടാതെ ചികിത്സ തേടിയുള്ള തന്ത്രവും പയറ്റുന്നുണ്ട്.
പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ദിവ്യക്ക് മേല്‍ സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ ദിവ്യയോട് അടുത്ത കേന്ദ്രങ്ങള്‍ ഇത് തള്ളി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക.
അതേസമയം, ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷ പ്രമേയം പാസായി.