വിശ്വാസവോട്ടെടുപ്പില്‍ ഒന്നാം യുപിഎ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്താല്‍ 25 കോടി വാഗ്ദാനം ലഭിച്ചെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍. വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ ദൂതന്മാര്‍ തന്നെ കണ്ടുവെന്നും പാര്‍ലമെന്റില്‍ വച്ച് കോണ്‍ഗ്രസ്സ് നേതാവ് വയലാര്‍ രവി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തുവെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ഒന്നാം യുപിഎ സര്‍ക്കാരിന് വോട്ടുചെയ്യാന്‍ പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. അനുകൂലമായി വോട്ടുചെയ്യാന്‍ 25 കോടി വാഗ്ദാനം ലഭിച്ചു. വിശ്വാസവോട്ടില്‍ പാര്‍ലമെന്റില്‍ എത്താതിരിക്കാന്‍ പലര്‍ക്കും പണം നല്‍കിയെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. പ്രണബ് മുഖര്‍ജിയാണ് ഓപ്പറേഷന്‍ ലീഡ് ചെയ്തത്. അന്നത് ഗൗരവമായി കാണാത്തതു കൊണ്ട് പാര്‍ട്ടിയോട് പറഞ്ഞില്ലെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ ന്യായീകരിക്കുന്നത്.