ചരമം

യുകെ സന്ദര്‍ശനത്തിനെത്തിയ പാസ്റ്റര്‍ ബേബി കടമ്പനാട് അന്തരിച്ചു

ലണ്ടന്‍: യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയ പാസ്റ്റര്‍ ബേബി കടമ്പനാട് (70) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബാസില്‍ഡണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗവും ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമാണ് പാസ്റ്റര്‍ ബേബി കടമ്പനാട്. യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1954ല്‍ ചെറിയാന്‍ കെ. വര്‍ക്കിയുടെ മകനായി ജനിച്ച ഇദ്ദേഹം തിരുവചന പഠനത്തിന് ശേഷം അലഹബാദ്, ഷാര്‍ജ, ചന്ദനപ്പള്ളി, നരിയാപുരം ഇടക്കാട്, കിളിവയല്‍ മാലാപറമ്പ് തുടങ്ങി നിരവധി സഭകളില്‍ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സുവിശേഷീകരണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.

സഭയുടെ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ലോക്കല്‍ - സംസ്ഥാന തലങ്ങളില്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഐ.പി.സി. പുത്രികാ സംഘടനകളായ പി.വൈ.പി.എ, സണ്ടേ സ്‌കൂള്‍ സോണല്‍ തല എക്‌സിക്യൂട്ടീവ് പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. കണ്‍വന്‍ഷന്‍ പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം നേതൃത്വ ശുശ്രൂഷ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്.

ഭാര്യ: പൊന്നമ്മ, മക്കള്‍: ഫിന്നി, ഫെബി.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions