ചരമം

ബെല്‍ഫാസ്റ്റില്‍ മൂലമറ്റം സ്വദേശി ബിനോയ് അഗസ്റ്റിന്‍ മരണമടഞ്ഞു


യുകെ മലയാളികള്‍ക്ക് വേദനയായി ഇടുക്കി മൂലമറ്റം സ്വദേശി ബെല്‍ഫാസ്റ്റില്‍ മരണമടഞ്ഞു. മൂലമറ്റം ചെങ്കരയില്‍ ബിനോയ് അഗസ്റ്റിന്‍ (49) ആണ് മരണമടഞ്ഞത്. ഏതാനും നാളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു എന്ന് പറയപ്പെടുന്നു. വ്യാഴാഴ്ച രാവിലെയാണ് ബിനോയിയുടെ വിയോഗം.

ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രിയില്‍ മെറ്റീയല്‍സ് സര്‍വീസസില്‍ ഓഫീസറായിരുന്നു. സംസ്‌കാരം ബെല്‍ഫാസ്റ്റിലായിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ബിനോയിയുടെ സഹോദരിയും കുടുംബവും യുകെ മലയാളികളാണ്. ഭാര്യ ഷൈനി ജോണ്‍ മറ്റെര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആണ്. വിദ്യാര്‍ത്ഥികളായ ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയ ബിനോയ് സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ബിനോയ് ഫോര്‍ധം യൂണിവേഴ്സിറ്റിയിലെ എംബിഎ ബിരുദധാരിയും ആയിരുന്നു.

കുടുംബത്തിന് പിന്തുണയുമായി മലയാളി സമൂഹം ഒപ്പമുണ്ട്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions