ചരമം

മലയാളി നഴ്സ് യുകെയില്‍ കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു

ലണ്ടന്‍: കൊല്ലം സ്വദേശിയായ നഴ്സ് യുകെയില്‍ കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു. കൊല്ലം കുണ്ടറ തിരുമുല്ലവാരം സ്വദേശിനി നിര്‍മല നെറ്റോ (37) ആണ് മരിച്ചത്. കീമോ തെറാപ്പിയുള്‍പ്പടെ ചികിത്സ നടന്നുവരുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്.

2017 ലാണ് നിര്‍മല യുകെയിലെത്തിയത്. സ്‌റ്റോക്ക്പോര്‍ട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തുടര്‍ന്ന് കാന്‍സര്‍ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാല്‍ 2022 വരെ മാത്രമാണ് നിര്‍മല ജോലി ചെയ്തിരുന്നത്. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഏക സഹോദരി ഒലിവിയ. അമ്മയും സഹോദരിയും നാട്ടിലാണ്.

സംസ്കാരം നാട്ടില്‍ നടത്തുവാനാണ് ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ യുകെയിലെ പ്രാദേശിക മലയാളി സമൂഹം ആരംഭിച്ചിട്ടുണ്ട്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions