ഇമിഗ്രേഷന്‍

യുകെ ഇനി ഇ-വിസയിലേക്ക്, ഇന്ത്യക്കാര്‍ക്ക് ഏറെ സഹായകരം

യുകെ 2025 ഓടെ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സംവിധാനത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇ-വിസ സംവിധാനം ഉടന്‍ നടപ്പിലാകും. ഇന്ത്യയില്‍ ഇത് എപ്പോള്‍ ആരംഭിക്കുമെന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇ-വിസ സംവിധാനം വഴി വിസ അംഗീകാരത്തിന് ശേഷം ഫിസിക്കല്‍ ഡോക്യുമെന്റ് കാത്തിരിക്കേണ്ടി വരില്ല. കോവിഡ് കാലത്തിനു ശേഷം ഇന്ത്യക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിസ നല്‍കുന്നതെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ ലിന്‍ഡി കാമറൂണ്‍ പറഞ്ഞു.

2024 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, വിസിറ്റ്, സ്റ്റഡി, വര്‍ക്ക് വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ യുകെ വിസ ലഭിച്ചത് ഇന്ത്യന്‍ പൗരന്മാര്‍ക്കാണ്.ഇന്ത്യയില്‍ യുകെ വിസ നടപടികള്‍ വേഗത്തിലാക്കുന്നതിനായി ബയോമെട്രിക് വിവരങ്ങള്‍ ആദ്യം ശേഖരിക്കും. തുടര്‍ന്ന് ഡിജിറ്റല്‍ അല്ലാത്ത ഉപഭോക്താക്കളില്‍ നിന്ന് വിസ അപേക്ഷകേന്ദ്രങ്ങളില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യും.

യുകെ വിസയ്ക്കുള്ള ഫീസ് 6 മാസത്തെ വിസയ്ക്ക് 13,308 രൂപ മുതല്‍ 10 വര്‍ഷത്തെ വിസയ്ക്ക് 1.1 ലക്ഷം രൂപ വരെയാണ്. അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കുന്നതിനുള്ള അതിവേഗ സര്‍വീസിന് 500 പൗണ്ട് അധികമായി നല്‍കേണ്ടി വരും. യുകെ ലോകമെമ്പാടുമുള്ള വിസ അപേക്ഷകരില്‍ നിന്ന് ഒരേ തുക ഫീസ് ഈടാക്കുന്നു. നികുതിദായകരുടെ ബാധ്യത കുറയ്ക്കുകയും യുകെയിലെ പ്രധാനപ്പെട്ട പൊതുസേവനങ്ങള്‍ ഭാരമാകാതിരിക്കുകയും അതേ സമയം അപേക്ഷകര്‍ക്ക് മികച്ച അനുഭവം നല്‍കുകയും ചെയ്യുന്നതിനാണ് ഈ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

'യുകെ സര്‍ക്കാര്‍ 2025 ഓടെ 'ഡിജിറ്റല്‍ ബൈ ഡിഫോള്‍ട്ട്' ഇമിഗ്രേഷന്‍ സംവിധാനത്തിലേക്ക് നീങ്ങുകയാണ്. ഇ-വിസകള്‍ അവതരിപ്പിച്ച് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും മികച്ച മൂല്യം നല്‍കുകയും ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും', യുകെ വിസാ ആന്‍ഡ് ഇമിഗ്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മാറ്റ് ഹീത് പറഞ്ഞു

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions