കഴിഞ്ഞ ദിവസം മെയ്ഡ്‌സ്റ്റോണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ പോള്‍ ചാക്കു അറക്കയുടെ പൊതുദര്‍ശനം ഇന്ന് കെന്റിലെ മെയ്ഡ് സ്റ്റോണില്‍ നടക്കും. ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം 3.30 വരെ എയില്‍സ്ഫോര്‍ഡ് പ്രിയോറിയിലെ സെന്റ് ജോസഫ് ചാപ്പലില്‍ ആണ്. തിരുക്കര്‍മങ്ങളും പൊതുദര്‍ശനവും നടക്കുക. തിരുക്കര്‍മ്മങ്ങളില്‍ ഫാ. ഷിനോജ് കളരിക്കല്‍ മുഖ്യ കാര്‍മ്മികനാകും. തുടര്‍ന്ന് മൃതദേഹം മാഞ്ചസ്റ്റര്‍ ഓള്‍ഡാമില്‍ എത്തിക്കും. സംസ്‌ക്കാര ശുശ്രൂഷകള്‍ ശനിയാഴ്ച നടക്കും.
ശനിയാഴ്ച രാവിലെ 10:30ന് ആരംഭിക്കുന്ന സംസ്‌ക്കാര ശുശ്രൂഷയില്‍ മാഞ്ചസ്റ്റര്‍ ഹോളി ഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ വിന്‍സെന്റ് ചിറ്റിലപ്പള്ളി മുഖ്യകാര്‍മ്മികനാകും. മാഞ്ചസ്റ്ററിലുള്ള ഓള്‍ഡ്ഹാമിലെ സെയിന്റ് ഹെര്‍ബെട്ട്‌സ് ദേവാലയത്തില്‍ ആണ് വിടവാങ്ങല്‍ തിരുക്കര്‍മങ്ങള്‍ നടക്കുക. പോള്‍ താമസിച്ചിരുന്ന മെയ്ഡ്‌സ്റ്റോണിലുള്ള ഐല്‍സ്‌ഫോര്‍ഡ് പ്രയോരിയില്‍ വ്യാഴാഴ്ച ഒന്നര മണിമുതല്‍ മൂന്നര വരെ പൊതുദര്‍ശനം ഉണ്ടായിരിക്കും.
അങ്കമാലി മൂക്കന്നൂര്‍ അറയ്ക്ക പരേതരായ ചാക്കു - ഏലിയാ ദമ്പതികളുടെ മകനായ പോള്‍ സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസജീവിതത്തിനു ശേഷം 2022ലാണ് കുടുംബസമേതം യുകെയിലെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മെയ്ഡ്‌സ്റ്റോണിലെ മലയാളി സമൂഹത്തില്‍ തന്റേതായ സേവന സന്നദ്ധതയുടെ ശൈലിയാല്‍ വളരെ വലിയ സൗഹൃദ ബന്ധ വലയത്തിന് ഉടമയായിരുന്നു പോള്‍.
മെയ്ഡ് സ്റ്റോണ്‍ മലയാളി കമ്മ്യൂണിറ്റിയിലും എയില്‍സ്‌ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലും സ്വന്തം ജന്മദേശമായ മൂക്കന്നൂര്‍ സംഗമത്തിന്റെയും അവിഭാജ്യ ഘടകമായിരുന്നു. കാഞ്ഞിരപ്പളളി, താരകനാട്ടുകുന്ന് പള്ളി ഇടവകയിലുള്ള മേനോലിക്കല്‍ കുടുംബാഗമായ സിനി ജോസഫാണ് ഭാര്യ. ജോര്‍ജി, ജൊവാന്‍, ജോസ്ലിന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ആനീസ്, ജേക്കബ്, വര്‍ഗീസ്, ജോസഫ് (കെറ്ററിംഗ്).
ഓള്‍ഡാം മലയാളി അസോസിയേഷന്‍ പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ ബെന്നി ജോസഫിന്റെയും തോമസ് ജോസഫിന്റെയും സഹോദരി ഭര്‍ത്താവാണ് പോള്‍.
പൊതുദര്‍ശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം
The friars, Aylesford,Kent,ME20 7BX
പാര്‍ക്കിംഗ് വിലാസം
624, 636 Middleton Rd, Chadderton, Oldham OL9 0JZ
പള്ളിയുടെ വിലാസം
St Herbert's RC Church, 148, BROADWAY, OLDHAM OL9 0JY