ചരമം

പോള്‍ ചാക്കുവിന് ഇന്ന് ഓള്‍ഡാമില്‍ അന്ത്യവിശ്രമം; വിട നല്‍കാന്‍ മലയാളി സമൂഹം

കെന്റിലെ മെയ്ഡ്‌സ്റ്റോണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ പോള്‍ ചാക്കുവിന്റെ സംസ്‌കാരം ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡാമില്‍ നടക്കും. രാവിലെ 10:30 മുതല്‍ സെന്റ് ഹെര്‍ബെട്ട്‌സ് ദേവാലയത്തില്‍ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷയില്‍ മാഞ്ചസ്റ്റര്‍ ഹോളി ഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി, മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം എന്നിവര്‍ കാര്‍മ്മികരാകും.

പത്തുമണിയോടെ ദേവാലയ കവാടത്തില്‍ എത്തിക്കുന്ന മൃതദേഹം വൈദികര്‍ പ്രാര്‍ത്ഥനയോടെ സ്വീകരിച്ചു ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ വിടവാങ്ങല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ദിവ്യബലിയെയും പൊതുദര്‍ശനത്തിനും ശേഷം നടക്കുന്ന പ്രാര്‍ത്ഥനകളെ തുടര്‍ന്ന് പള്ളിയുടെ സമീപമുള്ള സെമിത്തേരിയില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക.

രണ്ടുവര്‍ഷമായി മെയ്ഡ്‌സ്റ്റോണില്‍ താമസിച്ചുവരികയായിരുന്നു പോളും കുടുംബവും. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലാതിരുന്ന പോളിന്റെ ജീവന്‍ കവര്‍ന്നത് പെട്ടെന്നെത്തിയ ഹൃദയാഘാതമായിരുന്നു. മൂക്കന്നൂര്‍ അറയ്ക്ക പരേതരായ ചാക്കു- ഏലിയാ ദമ്പതികളുടെ മകനായ പോള്‍ സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസ ജീവിതത്തിനു ശേഷം 2022ലാണ് കുടുംബസമേതം യുകെയിലെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മെയ്ഡ്‌സ്റ്റോണിലെ മലയാളി സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പോളിന് വലിയൊരു സൗഹൃദബന്ധവും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം എയില്‍സ്ഫോര്‍ഡ് പ്രിയോറിയിലെ സെന്റ് ജോസഫ് ചാപ്പലില്‍ നടന്ന പൊതുദര്‍ശനത്തില്‍ ഒട്ടേറെയാളുകള്‍ പങ്കെടുക്കാനെത്തി. തിരുക്കര്‍മ്മങ്ങളില്‍ ഫാ.ഷിനോജ് കളരിക്കല്‍ മുഖ്യ കാര്‍മ്മികനായി. മെയ്ഡ് സ്റ്റോണ്‍ മലയാളി കമ്മ്യൂണിറ്റിയിലും എയില്‍സ്‌ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലും സ്വന്തം ജന്മദേശമായ മൂക്കന്നൂര്‍ സംഗമത്തിന്റെയും അവിഭാജ്യ ഘടകമായിരുന്നു പോള്‍. കാഞ്ഞിരപ്പളളി, താരകനാട്ടുകുന്ന് പള്ളി ഇടവകയിലുള്ള മേനോലിക്കല്‍ കുടുംബാഗമായ സിനി ജോസഫാണ് ഭാര്യ. ജോര്‍ജി, ജൊവാന്‍, ജോസ്ലിന്‍ എന്നിവര്‍ മക്കളാണ്

സഹോദരങ്ങള്‍: ആനീസ്, ജേക്കബ്, വര്‍ഗീസ്, ജോസഫ് (കെറ്ററിംഗ്)


ഓള്‍ഡാം മലയാളി അസോസിയേഷന്‍ പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ ബെന്നി ജോസഫിന്റെയും തോമസ് ജോസഫിന്റെയും സഹോദരി ഭര്‍ത്താവാണ് പോള്‍.


പാര്‍ക്കിംഗ് സ്ഥലത്തിന്റെ വിലാസം

624, 636 Middleton Rd, Chadderton, Oldham OL9 0JZ

പള്ളിയുടെ വിലാസം

St Herbert's RC Church,148, BROADWAY, OLDHAM OL9 0JY

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions