അസോസിയേഷന്‍

യു ഡി എഫ് വിജയം ആഘോഷമാക്കി ഒ ഐ സി സി (യു കെ); മാഞ്ചസ്റ്ററിലും ബാസില്‍ഡണിലും ആഹ്ലാദപ്രകടനവും മധുരവിതരണവും

കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ നേടിയ അവിസ്മരണീയ വിജയത്തില്‍ ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തില്‍ യു കെയിലെ വിവിധ സ്ഥലങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ലാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യു കെയിലെ മാഞ്ചസ്റ്ററിലും ബാസില്‍ഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികള്‍ ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.


മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ബോള്‍ട്ടനില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നല്‍കി. നാഷണല്‍ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയന്‍ പ്രതിനിധികളായ ജിപ്‌സണ്‍ ജോര്‍ജ് ഫിലിപ്‌സ്, സജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. യു ഡി എഫ് നേടിയ ഗംഭീര വിജയം പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായാണ് ആഘോഷമാക്കിയത്. ഋഷിരാജ്, റോബിന്‍, ബിന്ദു ഫിലിപ്പ്, ജില്‍ജോ, റിജോമോന്‍ റെജി, എല്‍ദോ നെല്ലിക്കല്‍ ജോര്‍ജ്, ജേക്കബ് വര്‍ഗീസ്, അനുരാജ്, റീന റോമി, ഹെയ്‌സല്‍ മറിയം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണ്‍ നേതൃത്വം നല്‍കിയ ബാസില്‍ഡണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ സംഘടനയുടെ നാഷണല്‍ / റീജിയന്‍ ഭാരവാഹികളും മറ്റു പ്രവര്‍ത്തകരും പങ്കെടുത്തു.


വര്‍ഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ ജനനങ്ങള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ ശക്തമായ താക്കീതാണ് യു ഡി എഫ് നേടിയ മിന്നും വിജയമെന്ന് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു. വരും ദിവസങ്ങളില്‍ യു കെയിലെ മറ്റു സ്ഥലങ്ങളിലും സമാനമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.


ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ഒ ഐ സി സി (യു കെ)യുടെ നേതൃത്വത്തില്‍ രൂപീകരിച്ച 50 അംഗ കര്‍മ്മസേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥന, ഗൃഹ സന്ദര്‍ശനം, വാഹന പര്യടനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ശക്തമായ പ്രചരണമാണ് യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സംഘടന നടത്തിയത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവര്‍ യു കെയില്‍ നിന്നും കേരളത്തില്‍ എത്തിയിരുന്നു. വയനാട് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണും സജീവ സാനിധ്യമായിരുന്നു.

  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions