ചരമം

അയര്‍ലന്‍ഡില്‍ കോഴിക്കാട് സ്വദേശി മരിച്ചു

അങ്കമാലി: അയര്‍ലന്‍ഡ് മലയാളി ദ്രോഹഡയില്‍ അന്തരിച്ചു. ദ്രോഹഡയിലെ ബെറ്റിസ് ടൗണില്‍ താമസിച്ചിരുന്ന കോഴിക്കാടന്‍ സ്വദേശിവര്‍ക്കി ദേവസി (70) ആണ് മരിച്ചത്. ദ്രോഹഡ ഔര്‍ ലേഡി ഹോസ്പിറ്റലില്‍ സ്‌ട്രോക്കിനെ തുടര്‍ന്നുള്ള ചികിത്സയില്‍ കഴിയവേ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മരണം.

പൊതുദര്‍ശനം ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 3 വരെ ദ്രോഹഡയ്ക്ക് സമീപമുള്ള റ്റുള്ളിയാലന്‍ പാരിഷ് സെന്ററില്‍ (A92 RY73) നടക്കും. സംസ്‌കാരം പിന്നീട് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫെറോന പള്ളിയില്‍. കാഞ്ഞൂര്‍ പെരുമായന്‍ കുടുംബാംഗം മേരിയാണ് ഭാര്യ. റീന (നഴ്‌സ്, ഓസ്‌ട്രേലിയ), ആല്‍ബിനസ് എന്നിവരാണ് മക്കള്‍. ലിബിന്‍ വര്‍ഗീസ് മരുമകനാണ്.

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions