ആരോഗ്യം

ഇംഗ്ലണ്ടില്‍ 50 വയസില്‍ താഴെയുള്ളവരില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നത് ലോകത്തിലെ ഉയര്‍ന്ന തോതില്‍

കാന്‍സര്‍ ബാധിതരുടെ എണ്ണം ലോകത്തു വലിയതോതില്‍ കൂടുകയാണ്. അതില്‍ത്തന്നെ കുടലില്‍ പടരുന്ന കാന്‍സര്‍ ഇംഗ്ലണ്ടില്‍ 50 വയസില്‍ താഴെയുള്ളവരില്‍ വര്‍ധിക്കുന്നത് ലോകത്തിലെ ഉയര്‍ന്ന തോതില്‍ ആണ്. കുടലിലെ കാന്‍സര്‍ പ്രധാനമായും 25 മുതല്‍ 49 വരെ പ്രായത്തിലുള്ളവരിലാണ് പടരുന്നത്. ആഗോളതലത്തില്‍ ഇത് വ്യാപകമായി വര്‍ധിക്കുന്നുണ്ട്. ഇതിനിടെയാണ് ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം ശരാശരി 3.6 ശതമാനം വളര്‍ച്ച രോഗം കൈവരിക്കുന്നതായി വ്യക്തമാകുന്നത്.

മോശം ഡയറ്റ്, അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണത്തിന്റെ കൂടിയ ഉപയോഗം, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ് എന്നിവ ചേര്‍ന്നാണ് ഈ ട്രെന്‍ഡിന് ഉത്തരവാദിത്വം പേറുന്നതെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്. യുവാക്കളില്‍ കുടല്‍ കാന്‍സര്‍ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തുന്നതായാണ് 50 രാജ്യങ്ങളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ വരുമാനം കൂടിയ പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമായി ഈ പ്രതിസന്ധി ഇപ്പോള്‍ ഒതുങ്ങുന്നില്ലെന്ന് കണ്ടെത്തി. ചിലി, ന്യൂസിലാന്‍ഡ്, പ്യൂവെര്‍ട്ടോ റിക്കോ എന്നിവിടങ്ങളിലാണ് കേസുകളില്‍ വന്‍ വര്‍ധനവുള്ളത്. ഇവര്‍ക്ക് പിന്നില്‍ ഇംഗ്ലണ്ടും സ്ഥാനം പിടിക്കുന്നു.

പട്ടികയില്‍ ഇന്ത്യ 27-ാം സ്ഥാനത്താണ്. അതേസമയം ഇംഗ്ലണ്ട് ഉള്‍പ്പെടെ രാജ്യങ്ങളില്‍ പ്രായം കൂടിയ ആളുകള്‍ക്കിടയില്‍ കുടല്‍ കാന്‍സര്‍ നിരക്ക് താഴ്ന്ന നിലയിലാണ്. കാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാമുകളാണ് ഇതിനൊരു കാരണമെന്നാണ് കരുതുന്നത്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions