ഇമിഗ്രേഷന്‍

ജനുവരി മുതല്‍ യുകെയില്‍ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് 11% കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം വേണം

2025 ജനുവരി മുതല്‍ യുകെയില്‍ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് 11 ശതമാനം കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം കാണിക്കേണ്ടിവരും. ജനുവരി 2 മുതല്‍ യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ജീവിത ചെലവുകള്‍ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകള്‍ കാണിക്കണം.

ലണ്ടനിലെ കോഴ്‌സുകള്‍ക്ക് പ്രതിമാസം 1483 പൗണ്ടും ലണ്ടന് പുറത്തുള്ള കോഴ്‌സിന് പ്രതിമാസം 1136 പൗണ്ടുമാണ് തെളിവായി കാണിക്കേണ്ടത്. ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ലണ്ടനില്‍ മൊത്തം 13347 പൗണ്ടും ലണ്ടന് പുറത്ത് 10224 പൗണ്ടും വേണം.

വീസ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് 28 ദിവസമെങ്കിലും ഈ ഫണ്ടുകള്‍ കൈവശം വച്ചിരിക്കണം. നിലവില്‍ ജീവിത ചെലവ് ലണ്ടനില്‍ പ്രതിമാസം 1334 പൗണ്ടും മറ്റ് പ്രദേശങ്ങളില്‍ 1023 പൗണ്ടുമാണ്.

ആദ്യമായി വീസ അപേക്ഷിക്കുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ജീവിത ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38700 പൗണ്ട് വരുമാനം ഉണ്ടായിരിക്കണം. ഹോം ഓഫീസ് അംഗീകരിച്ച യുകെ തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പും ഉണ്ടായിരിക്കണം. തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യാത്ത അപേക്ഷകര്‍ അപേക്ഷിക്കുന്നതിന് 28 ദിവസത്തേക്ക് ആവശ്യമായ ഫണ്ട് കൈവശം വച്ചിട്ടുണ്ടെന്ന് കാണിക്കണം.

വിനോദ സഞ്ചാരികള്‍, കുടുംബം, പങ്കാളികള്‍, കുട്ടികള്‍,വിദ്യാര്‍ത്ഥി വീസകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ വീസ അപേക്ഷ ഫീസില്‍ വര്‍ദ്ധനയുണ്ട്.

  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions