ചരമം

ക്രിസ്മസ് ആഘോഷത്തിനിടെ വേദനയായി യുകെ മലയാളിയുടെ വിയോഗം

ക്രിസ്മസ് ആഘോഷ വേളയില്‍ യുകെ മലയാളികളെ തേടി അപ്രതീക്ഷിതമായി മരണ വാര്‍ത്ത എത്തി. നോട്ടിംഗ്ഹാം മലയാളിയായ ദീപക് ബാബു (39) ആണ് വിട വാങ്ങിയിരിക്കുന്നത്. നാട്ടില്‍ കൊല്ലം സ്വദേശിയാണ്. ക്രിസ്മസ് ദിനത്തില്‍ രാത്രിയാണ് മരണം സംഭവിച്ചത്.

രാത്രി വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയും ഹൃദയ സ്തംഭനം മൂലം മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. ഇവിടെ ആമസോണില്‍ ജോലി ചെയ്യുകയായിരുന്നു ദീപക്. നീതുവാണ് ഭാര്യ. മകന്‍ ദക്ഷിത് എട്ടു വയസുകാരനാണ്. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്.


സേവനം യുകെ അംഗമാണ് ദീപക്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്നുപോയ കുടുംബത്തിന് ആശ്വാസമായി സംഘടന ഒപ്പമുണ്ട്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions