യു.കെ.വാര്‍ത്തകള്‍

മോശം കാലാവസ്ഥ: യുകെയിലെ പുതുവത്സരാഘോഷത്തിന്റെ മാറ്റ് കുറയും; എഡിന്‍ബറോ വെടിക്കെട്ടും സ്ട്രീറ്റ് പാര്‍ട്ടിയും റദ്ദാക്കി

ലണ്ടന്‍: ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. എന്നാല്‍ യുകെയിലെ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി മഴയും, മഞ്ഞും. 75 മൈല്‍ വേഗത്തില്‍ കാറ്റും, ശക്തമായ മഴയും, മഞ്ഞും തേടിയെത്തിയതോടെ, പ്രശസ്തമായ എഡിന്‍ബറോ സ്ട്രീറ്റ് പാര്‍ട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു.

യുകെയിലെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥ മുന്നറിയിപ്പ് നേരിടുന്നുണ്ട്. സ്‌കോട്ട്‌ലണ്ടിലാണ് തുടര്‍ച്ചയായ മഴയും, മഞ്ഞും അനുഭവപ്പെടുന്നത്. ചില മേഖലകളില്‍ 70 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

സ്കോട്ട്ലന്‍ഡില്‍ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. സെന്റ് ഗില്‍സ് കത്തീഡ്രലിലെ കാന്‍ഡില്‍ലിറ്റ് കണ്‍സേര്‍ട്ട് മാത്രമായി എഡിന്‍ബറോയിലെ പൊതു ആഘോഷപരിപാടികള്‍ ഒതുങ്ങും. ഏകദേശം 30,000 പേര്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടിയായിരുന്നു എഡിന്‍ബറോയിലേത്.

ബ്ലാക്ക്പൂള്‍ കൗണ്‍സിലും ശക്തമായ കാറ്റിനെ തുടര്‍ന്ന് വെടിക്കെട്ട് പരിപാടി റദ്ദാക്കി. ലണ്ടനില്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അറിയിച്ച ലണ്ടന്‍ സിറ്റി അധികൃതര്‍ പരിപാടി നിലവിലെ സ്ഥിതിയില്‍ മുന്നോട്ട് പോകുമെന്നാണ് വ്യക്തമാക്കുന്നത്.

പൊതുസുരക്ഷയും, മോശം കാലാവസ്ഥയും പ്രതികൂലമായതോടെ ഔട്ട്‌ഡോര്‍ പരിപാടികള്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് സംഘാടകര്‍ സ്ഥിരീകരിച്ചു. പരിപാടികള്‍ റദ്ദാക്കുന്നതായി അറിയിച്ച അധികൃതര്‍ ഇതിനായി യാത്ര ചെയ്‌തെത്തിയ അന്താരാഷ്ട്ര ടൂറിസ്റ്റുകളോട് ഖേദം പ്രകടിപ്പിച്ചു. എന്നിരുന്നാലും ഇന്‍ഡോര്‍ പരിപാടികള്‍ തീരുമാനിച്ചത് പ്രകാരം നടക്കും.

മോശം കാലാവസ്ഥ റോഡ്, റെയില്‍ വ്യോമ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞുമൂലം നിരവധി വിമാന സര്‍വീസുകളാണ് ഗാട്ട്വിക്ക്, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, കാര്‍ഡിഫ് വിമാനത്താവളങ്ങളില്‍ നിന്നും കഴിഞ്ഞദിവസം റദ്ദാക്കിയത്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions