യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ വീട്ടില്‍ നിന്ന് 10 മില്യണിന്റെ ആഭരണങ്ങള്‍ കവര്‍ന്നു; വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പൗണ്ട് പാരിതോഷികം

യുകെയില്‍ ഏഷ്യന്‍ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള മോഷണ വിവരങ്ങള്‍ സമീപകാലത്തു കൂടിയത് പലതവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ മോഷ്ടാക്കളെ കണ്ടെത്താനോ മോഷണ മുതല്‍ കണ്ടെത്താനോ പൊലീസിന് കഴിയാത്തത് കവര്‍ച്ചയ്ക്ക് പ്രേരകമാകുന്നുണ്ട്. ഇത് വലിയ വലിയ മോഷണത്തിന് വളമേകുന്നു. ഇപ്പോഴിതാ അതിസമ്പന്നര്‍ താമസിക്കുന്ന വടക്കന്‍ ലണ്ടനിലെ പ്രിംറോസ് ഹില്ലിലെ അവന്യൂ റോഡിലുള്ള വീട്ടില്‍ നിന്ന് 10 മില്യണ്‍ പൗണ്ടിലേറെ വില വരുന്ന ആഭരണങ്ങളും ഒന്നരലക്ഷം പൗണ്ടിന്റെ ബാഗുകളും മോഷണം പോയിരിക്കുന്നു

ഡിസംബര്‍ 7 ന് വൈകുന്നേരം 5 നും 5.30 നും ഇടയില്‍ രണ്ടാം നിലയിലെ ജനലിലൂടെ മോഷ്ടാവ് അകത്തു കടന്നതായാണ് പോലീസ് പറയുന്നത്. 10 മില്യണിലധികം വിലമതിക്കുന്ന ആഭരണങ്ങളും 150,000 പൗണ്ട് വിലമതിക്കുന്ന ഡിസൈനര്‍ ഹാന്‍ഡ്‌ബാഗുകളും മോഷ്ടിക്കപ്പെട്ടു.

ഹെര്‍മിസ് ക്രോക്കഡൈല്‍ കെല്ലി ഹാന്‍ഡ്‌ബാഗുകളും 15,000 പൗണ്ട് പണവും ആഭരണങ്ങള്‍ പതിച്ച നെക്ലേസുകളും വളകളും ഉള്‍പ്പെടെ 10.4 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടതായാണ് അനുമാനിക്കപ്പെടുന്നത്. പ്രതിയെ പിടികൂടുന്നതിനും ശിക്ഷിക്കുന്നതിലേക്കും നയിക്കുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 5 ലക്ഷം പൗണ്ട് പാരിതോഷികം ഉടമ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുകൂടാതെ വസ്തുവകകള്‍ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് മൂല്യത്തിന്റെ 10 ശതമാനം പണം പാരിതോഷികം വീട്ടുടമകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട് . പോലീസ് പറയുന്നത് അനുസരിച്ച് മോഷണം പോയ ആഭരണങ്ങള്‍ ഭൂരിഭാഗവും അമൂല്യവും എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റുന്നവയുമാണ്. ഈ ഗണത്തില്‍പ്പെടുന്ന ആഭരണങ്ങള്‍ വില്‍ക്കാന്‍ ആരെങ്കിലും ബന്ധപ്പെടുമ്പോള്‍ ഉടന്‍ വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

യുകെയിലെ ഏറ്റവും ചിലവേറിയ സ്ഥലമായ അവന്യൂ റോഡ് -6 ലെ വീട്ടില്‍ നടന്ന മോഷണം വന്‍ ഞെട്ടലാണ് നിയമവൃത്തങ്ങളുടെ ഇടയില്‍ ഉളവാക്കിയിരിക്കുന്നത്. ലോയ്ഡ്സ് ബാങ്കിന്റെ പുതിയ ഗവേഷണമനുസരിച്ച്, യുകെയിലെ ഏറ്റവും ചെലവേറിയ തെരുവുകളിലൊന്നാണ് അവന്യൂ റോഡ്. ഇവിടെ ശരാശരി വീടിന്റെ വില 15.2 മില്യണ്‍ പൗണ്ട് ആണ്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions