യു.കെ.വാര്‍ത്തകള്‍

ബോക്‌സിംഗ് ഡേ ദിനത്തില്‍ ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണത്തില്‍ 26% വര്‍ധന

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബോക്‌സിംഗ് ഡേ ദിനത്തില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണത്തില്‍ 26% വര്‍ധന ഉണ്ടായതായി കണക്കുകള്‍. സൗത്ത് ഈസ്റ്റ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ വിപണിയിലെത്തിയത്. ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകള്‍ പിന്നാലെയുണ്ട്.

ബോക്‌സിംഗ് ഡേ ദിനം തങ്ങളുടെ സൈറ്റിലെ ഏറ്റവും തിരക്കേറിയ ദിനമായിരുന്നുവെന്ന് ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി പ്ലാറ്റ്‌ഫോം റൈറ്റ്മൂവ് പറയുന്നു. ലിസ്റ്റ് ചെയ്ത ഭവനങ്ങളില്‍ ഭൂരിഭാഗവും മിഡ് മാര്‍ക്കറ്റ് 3, 4 ബെഡ്‌റൂം വീടുകളാണെന്നും റൈറ്റ്മൂവ് കൂട്ടിച്ചേര്‍ത്തു. ബോക്‌സിംഗ് ഡേ ദിനത്തില്‍ ലിസ്റ്റ് ചെയ്ത 18 ശതമാനം മാത്രമാണ് വലിയ വീടുകളുടെ വിഭാഗത്തില്‍ വരുന്നത്.

ഈ വര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ ഏറ്റവും വലിയ വര്‍ധന നേരിട്ടത് സ്റ്റോക്ക്-ഓണ്‍-ട്രെന്റിലാണ്. 2024-ല്‍ സ്‌റ്റോക്ക്-ഓണ്‍-ട്രെന്റിലെ ശരാശരി ചെലവില്‍ 33,000 പൗണ്ടിന്റെ, ഏകദേശം 17.2 ശതമാനത്തിന്റെ വര്‍ദ്ധനവാണ് നേരിട്ടത്. ഇതോടെ ഇവിടെ ശരാശരി ഭവനവില 193,662 പൗണ്ടില്‍ നിന്നും 227,002 പൗണ്ടായി വര്‍ധിച്ചു.

സ്ലോയിലാണ് രണ്ടാമത്തെ വലിയ വര്‍ധന. ഇവിടെ ശരാശരി ഭവനവിലയില്‍ 15 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തി. 497,704 പൗണ്ടാണ് സ്ലോയിലെ ശരാശരി വില. വില വര്‍ദ്ധനവില്‍ മൂന്നാമതുള്ളത് ഓള്‍ഡാമാണ്. 2023-ല്‍ ശരാശരി വില 218,595 പൗണ്ടായിരുന്നത് ഈ വര്‍ഷം 25,546 പൗണ്ടിലേക്കാണ് ഉയര്‍ന്നത്. ബ്രാഡ്‌ഫോര്‍ഡ്, ബോള്‍ട്ടണ്‍, ബാണ്‍സ്ലി, വോള്‍വര്‍ഹാംപ്ടണ്‍ എന്നിവിടങ്ങളും ടോപ്പ് 10-ല്‍ ഇടം പിടിച്ചു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions