നാട്ടുവാര്‍ത്തകള്‍

പ്രതിഭയുടെ മകനെ പിടികൂടിയതിന് പ്രതികാരം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ വിരമിക്കാന്‍ 5മാസം ബാക്കി നില്‍ക്കേ മലബാറിലേക്ക് തെറിപ്പിച്ചു

കഞ്ചാവ് കൈവശം വെച്ചതിന് കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസില്‍നിന്ന് വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.

മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകന്‍ കനിവ് അടക്കമുള്ള സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്.

കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒമ്പതാം പ്രതിയാണ് പ്രതിഭയുടെ മകന്‍ കനിവ്. ഇവരില്‍നിന്നും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതവും പിടിച്ചെടുത്തിരുന്നു. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു.

മാധ്യമങ്ങള്‍ കള്ളവാര്‍ത്ത നല്‍കിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എ യുടെ വാദം. അതിനിടെയാണ് എഫ്‌ഐആര്‍ വിവരങ്ങള്‍ എക്സൈസ് പുറത്ത് വിട്ടത്. കഞ്ചാവുമായി മകനെ എക്‌സൈസ് പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യു പ്രതിഭ എംഎല്‍എ ഇന്നലെ പറഞ്ഞത്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും എംഎല്‍എ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

  • ലക്ഷ്മിപ്രിയയ്ക്കും വനിത എസ്‌ഐക്കും എതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്
  • മാസപ്പടിക്കേസില്‍ വീണയ്ക്ക് ഇഡി സമന്‍സ്; വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശം
  • നടിയെ ആക്രമിച്ച കേസ്; അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
  • മലയാളത്തിന്റെ പ്രിയ നടന് കണ്ണീരോടെ വിട നല്‍കി കേരളം
  • സിഎംആര്‍എല്‍ -എക്സാലോജിക് കേസില്‍ ഇ ഡി നടപടി തുടരാം; അപ്പീല്‍ തള്ളി ഹൈക്കോടതി
  • ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല: വിനോദിനി
  • 'കേരളത്തിന്റെ പൊതുകടം 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷം'; ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍
  • മകളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
  • കുവൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാര്‍ക്ക് പരിക്ക്
  • വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന 2 പേരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ ഇന്ത്യന്‍ വംശജന്റെ അവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions