യു.കെ.വാര്‍ത്തകള്‍

യുകെയിലെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്നു ദിവസം ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്; യാത്രാ തടസത്തിനും വൈദ്യുതി മുടങ്ങാനും സാധ്യത

യുകെയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്നു ദിവസത്തോളം ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ ആഴ്ച അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‌ലന്‍ഡിലെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച വരെ മോശം കാലാവസ്ഥ തുടരും. പ്രതികൂല കാലാവസ്ഥ മൂലം പലയിടത്തും യാത്രാ തടസ്സം നേരിടും. പല ഭാഗത്തും വൈദ്യുതി മുടങ്ങും.

തിങ്കളാഴ്ച 9 മണിവരെ യെല്ലോ വാണിങ് തുടരും. വെയില്‍സിലെ ഭൂരിഭാഗം പ്രദേശത്തും സ്‌കോട്‌ലന്‍ഡിന്റെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകും. ഈ ആഴ്ചാവസാനം വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങളില്‍ ഏകദേശം അഞ്ചു സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയും വെള്ളപ്പൊക്കവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ പുതുവത്സരാഘോഷത്തെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ഞുവീഴ്ച മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.

ശക്തമായ കാറ്റും മഴയും ബോള്‍ട്ടന്‍, സൗത്ത് ആന്‍ഡ് നോര്‍ത്ത് മാഞ്ചസ്റ്റര്‍, സ്റ്റാലിബ്രിഡ്ജ് എന്നിവിടങ്ങളെ ബാധിച്ചു. തുടര്‍ച്ചയായി മഴ നിന്നത് ഇവിടെ വെള്ളപ്പൊക്കത്തിന് കാരണമാകുകയായിരുന്നു.

വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ കനത്ത മഴ ജനജീവിതം ദുരിതത്തിലാക്കി. പലരും വീടുകളില്‍ കുടുങ്ങി.ചിലരുടെ വാഹനം വെള്ളത്തിലായി. ബോള്‍ട്ടനിലും സ്‌റ്റോക്ക്‌പോര്‍ട്ടിലും വിഗണിലും ഉണ്ടായത് ഗുരുതര പ്രതിസന്ധി. പുതുവത്സര തലേന്നു തുടങ്ങി രണ്ടു ദിവസം നിന്ന മഴ ചെഷയറിലും ലങ്കാഷെയറിലും ബാധിച്ചു. പല റോഡുകളും ഗതാഗത തടസ്സം മൂലം പ്രതിസന്ധിയിലായി.

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ചില വീടുകളില്‍ ചിലത് ഒഴിപ്പിച്ചു. റോഡുകളില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതോടെ നിരവധി പേരെയാണ് രക്ഷപ്പെടുത്തിയത്. ചിലരുടെ കാറുകള്‍ മുങ്ങിയ നിലയിലാണ്. നാനൂറോളം വീടുകള്‍ക്ക് വെള്ളപ്പൊക്ക ഭീഷണിയുണ്ടായിരുന്നെങ്കിലും ഗുരുതര സാഹചര്യമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

വടക്കന്‍ ഇംഗ്ലണ്ടിലെ ട്രെയിന്‍ ഓപ്പറേറ്റര്‍മാരോട് യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions