യു.കെ.വാര്‍ത്തകള്‍

പുതുവര്‍ഷത്തില്‍ ചാള്‍സ് രാജാവിന്റെ ആദരവിന് അര്‍ഹയായി മലയാളി വനിത

ലണ്ടന്‍: പുതുവര്‍ഷത്തോട് അനുബന്ധിച്ച് ബ്രിട്ടനിലെ ചാള്‍സ് രാജാവ് ആദരിക്കുന്നവരുടെ പട്ടികയില്‍ മലയാളി സാന്നിധ്യവും. ചില്ലറ വില്‍പന - ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ നല്‍കിയ അമൂല്യ സേവനങ്ങള്‍ക്കാണ് ചാനല്‍ ഗ്ലോബല്‍ സിഇഒ ആയ 55 കാരിയായ ലീന നായര്‍ക്ക് സിബിഇഎസ് പുരസ്‌കാരം ലഭിച്ചത്. മലയാളിയായ ലീന നായര്‍ ജനിച്ചതും വളര്‍ന്നതും മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ആയിരുന്നു.

1992 ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ഒരു മാനേജ്‌മെന്റ് ട്രെയിനി ആയാണ് ലീന നായരുടെ പൂര്‍ണ്ണ സമയ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 15 വര്‍ഷത്തോളം കമ്പനിയുടെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു. ഫാക്ടറിയിലും, സെയില്‍സ് ഓഫിസിലും, കോര്‍പ്പറേറ്റ് ആസ്ഥാനത്തുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. 2007 ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയി.

രണ്ട് പതിറ്റാണ്ടോളം കാലം യൂണിലിവറിനെ സേവിച്ചതിന് ശേഷം 2012 ല്‍ ആയിരുന്നു അവര്‍ കമ്പനിയുടെ ലണ്ടനിലുള്ള ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തുന്നത്. 2016 ല്‍ യൂണിലിവറിന്റെ ആദ്യ വനിത, ആദ്യ ഏഷ്യന്‍, ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഹ്യുമന്‍ റിസോഴ്സ് ഓഫിസര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. പിന്നീട് 2021 ഡിസംബറിലാണ് ഇവരെ ചാനലിന്റെ സിഇഒ ആയി നിയമിക്കുന്നത്. 2022 ജനുവരിയിലായിരുന്നു ലീന നായര്‍ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്.

രാഷ്ട്രീയ നേതാവ് കൂടിയായ കെ. കാര്‍ത്തികേയനാണ് ലീന നായരുടെ പിതാവ്. ഭര്‍ത്താവ് കുമാര്‍ നായര്‍ സാമ്പത്തിക രംഗത്ത് സംരംഭം നടത്തുന്ന വ്യക്തിയാണ്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. മേനോന്‍ പിസ്റ്റണ്‍സ് ഉള്‍പ്പടെ നിരവധി വ്യവസായ സംരംഭങ്ങള്‍ ഉളള മേനോന്‍ ഗ്രൂപ്പ് ഉടമകള്‍ വിജയ് മേനോന്റെയും സച്ചിന്‍ മേനോന്റെയും ബന്ധുകൂടിയാണ് ലീന. വിവിധ മേഖലകളില്‍ നിന്നായി 2025 ല്‍ രാജാവ് ആദരിക്കുവാനുള്ളവരുടെ പട്ടികയില്‍ 1200 ല്‍ അധികം ആളുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 1200 ല്‍ 30 ല്‍പ്പരം ആളുകള്‍ ഇന്ത്യന്‍ വംശജരാണ്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions