നാട്ടുവാര്‍ത്തകള്‍

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് മേലേ അരിയൂരിലാണ് സംഭവം നടന്നത്. ഒഡീഷയിലെ റൈയ്ഗാര്‍ഡ് സ്വദേശി അശോക് മഞ്ചി എന്ന 20കാരനാണ് കേസില്‍ പിടിയിലായത്. നാട്ടുകാര്‍ പൊലീസില്‍ ലഭിച്ച പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

അരിയൂരിലെ മില്ലില്‍ ജോലി ചെയ്യുകയായിരുന്നു പ്രതി. ഇതേ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന മറ്റൊരു അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. കുട്ടിയുടെ ബന്ധുകൂടിയാണ് പ്രതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഏറെക്കാലമായി മില്ലില്‍ ജോലി ചെയ്തുവരികയാണെന്ന് പൊലീസ് പറയുന്നു.

ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാള്‍ എത്തുകയും തുടര്‍ന്ന് കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ടു പോകുകയുമായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി ഇയാള്‍ റിമാന്‍ഡിലാണ്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions