യു.കെ.വാര്‍ത്തകള്‍

മഞ്ഞുവീഴ്ച: പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും പുറത്തിറങ്ങരുതെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്

യുകെ മൂന്ന് ദിവസം അതിശക്തമായ മഞ്ഞിനെ നേരിടാന്‍ ഒരുങ്ങവെ ജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്. വീക്കെന്‍ഡില്‍ താപനില -10 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തവെയാണ് ഈ മുന്നറിയിപ്പ്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അതിരാവിലെയും, വൈകുന്നേരങ്ങളില്‍ നേരം വൈകിയും പുറത്തിറങ്ങരുതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. കൂടാതെ ഭക്ഷണവും, മരുന്നുകളും സ്‌റ്റോക്ക് ചെയ്ത് വെയ്ക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ലണ്ടനില്‍ പോലും അഞ്ച് മണിക്കൂര്‍ വരെ നീളുന്ന മഞ്ഞുവീഴ്ച നേരിടുമെന്നാണ് മെറ്റ് ഓഫീസ് മാപ്പ് വ്യക്തമാക്കുന്നത്. അപൂര്‍വ്വമായ രണ്ട് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പാണ് തലസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ഭൂരിഭാഗം സ്ഥലങ്ങള്‍ക്കും കാലാവസ്ഥാ നിരീക്ഷകര്‍ മഞ്ഞിനുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശമാണ് ചുമത്തിയിട്ടുള്ളത്.

ഞായറാഴ്ച 11.59 pm വരെ ഇത് പ്രാബല്യത്തില്‍ കാണും. തിങ്കളാഴ്ച രാവിലെ 9 വരെയായിരുന്നു നേരത്തെ മുന്നറിയിപ്പ്. കാലാവസ്ഥ കടുക്കുന്നതോടെയാണ് എന്‍എച്ച്എസ് അപകടസാധ്യത അറിയിപ്പ് നല്‍കുന്നത്. തെന്നിവീഴാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതിനാല്‍ രാത്രിയും, പുലര്‍ച്ചെയും പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് നിര്‍ദ്ദേശം.

ഹെറെഫോര്‍ഡ്ഷയറില്‍ പ്രദേശവാസിളോട് ഭക്ഷണവും, മരുന്നും സ്‌റ്റോക്ക് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അയല്‍വാസികളെയും, സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും ശ്രദ്ധിക്കാനും എന്‍എച്ച്എസ് ഉപദേശിക്കുന്നു. ഒരു മണിക്കൂറിലേറെ വെറുതെ ഇരിക്കാതെ ആക്ടീവായി നിലകൊള്ളാനും, പല ലെയറുകളുള്ള വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions