നാട്ടുവാര്‍ത്തകള്‍

സോഷ്യല്‍ കെയര്‍ മേഖല അടിമുടി പരിഷ്‌കരിക്കും; പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചു

ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖലയെ അടിമുടി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പേടിച്ചു സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. പിയര്‍ ലൂസെ കാസി നയിക്കുന്ന ടാസ്‌ക് ഫോഴ്‌സില്‍ പുതിയ നാഷണല്‍ കെയര്‍ സര്‍വ്വീസ് വികസിപ്പിക്കാനുള്ള പദ്ധതികളും നിര്‍ദ്ദേശിക്കും. ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പദ്ധതി ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖലയിലെ ഏറ്റവും വലിയ മാറ്റമാകും.

പ്രായമായവരുടെയും, ശാരീരിക അവശതകള്‍ നേരിടുന്നവരുടെയും വീടുകള്‍ മെച്ചപ്പെടുത്താന്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് മന്ത്രിമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിക്കാന്‍ 2028 വരെ സമയം വേണമെന്നത് കെയര്‍ മേഖലയുടെ വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്.

കണ്‍സര്‍വേറ്റീവുകള്‍ ചെയ്യാന്‍ മടിച്ച കാര്യങ്ങളാണ് തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെട്ടു. പരാജയപ്പെടുന്ന സിസ്റ്റത്തെ ശരിയാക്കിയില്ലെങ്കില്‍ പ്രായമായവര്‍ സഹായം കിട്ടാതെ കഴിയാനും, എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പില്‍ മന്ത്രിമാര്‍ വ്യക്തമാക്കി. എന്നാല്‍ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് 2026ല്‍ പുറത്തുവരുമെങ്കിലും സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടിന് 2028 വരെ വേണ്ടിവരുമെന്നത് മാറ്റങ്ങള്‍ മെല്ലെപ്പോക്കിലാക്കും.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions