യു.കെ.വാര്‍ത്തകള്‍

ഇനി ജിപിമാര്‍ക്ക് രോഗികള്‍ക്കാവശ്യമായ സ്‌കാനിങ്ങും ചികിത്സയും നേരിട്ട് നിര്‍ദ്ദേശിക്കാം, പരിശോധനാ ദിവസം തന്നെ ഫലവും

എന്‍എച്ച്എസിന്റെ നീണ്ട കാത്തിരിപ്പുകള്‍ ഒഴിവാക്കുന്നതിന് പുതിയ പരിഷ്‌കാരങ്ങള്‍. ഇനി ജിപിമാര്‍ക്ക് രോഗികള്‍ക്ക് ആവശ്യമുള്ള സ്‌കാനിങ്ങും ചികിത്സയും നേരിട്ട് നിര്‍ദ്ദേശിക്കാനാകും. അതുപോലെ പരിശോധന നടത്തുന്ന ദിവസം തന്നെ ഫലം ലഭ്യമാക്കാനും ചികിത്സ ആരംഭിക്കാനും ആശുപത്രികളോട് നിര്‍ദ്ദേശിക്കുകയും ചെയ്യും. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് എല്ലാം വേഗത്തിലാക്കാനാണ് നീക്കം.

എന്‍എച്ച്എസ് ആപ്പിലും പുതിയ മാറ്റങ്ങളുണ്ടാകും. ആപ്പ് ഉപയോഗിച്ച് ഒരാള്‍ക്ക് രോഗ പരിശോധനയ്‌ക്കോ ഡോക്ടറെ കാണാനോ ബുക്ക് ചെയ്യാം. സൗകര്യപ്രദമായ സ്ഥലവും തെരഞ്ഞെടുക്കാന്‍ രോഗിക്കാകും. കൂടുതല്‍ സ്ഥലങ്ങളില്‍ കമ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകള്‍ ആരംഭിക്കും. രോഗികളോട് വളരെ വിനയത്തോടെ പെരുമാറാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുകവലിയും അമിതവണ്ണവും പോലെ ആരോഗ്യമേഖലയ്ക്ക് ദോഷകരമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കാനായി രോഗികളെ സഹായിക്കാനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വൈകാതെ പദ്ധതിയില്‍ പ്രഖ്യാപനം നടത്തും.

കഴിഞ്ഞ ദിവസം വളരെ കുറവ് ജിപിമാരെ മാത്രമേ രോഗികള്‍ക്ക് നേരിട്ട് കാണാനാകൂവെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. പര്യാപ്തമായ ജീവനക്കാരുണ്ടെങ്കില്‍ മാത്രമേ എന്‍എച്ച്എസ് പ്രവര്‍ത്തനം സുഗമമാകൂവെന്ന് അധികൃതരും വ്യക്തമാക്കുന്നു.

തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന പുത്തന്‍ പരിഷ്‌കാരങ്ങള്‍ രോഗികളുടെ പരിചരണം വേഗത്തിലാക്കാനും, വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിച്ചുരുക്കി പകുതിയാക്കാനും ലക്ഷ്യമിടുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions