യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ആപ്പ് അപ്‌ഗ്രേഡ് രോഗികള്‍ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവകാശങ്ങള്‍

ചികിത്സ നേടാനുള്ള സമയവും, സ്ഥലവും സ്വയം തീരുമാനിക്കാന്‍ രോഗികള്‍ക്ക് കഴിയുന്ന തരത്തില്‍ എന്‍എച്ച്എസ് ആപ്പ് അപ്‌ഗ്രേഡുമായി ഗവണ്‍മെന്റ്. ടെസ്റ്റ് ഫലങ്ങള്‍, ഫോളോ അപ്പ് അപ്പോയിന്റ്‌മെന്റുകള്‍ മുതല്‍ എവിടെ ചികിത്സിക്കണമെന്ന് വരെയുള്ള കാര്യങ്ങളാണ് ഇനി എന്‍എച്ച്എസ് ആപ്പിലൂടെ എളുപ്പം നടത്തിയെടുക്കാന്‍ കഴിയുക.

വെയ്റ്റിംഗ് ലിസ്റ്റിന് പുറമെ കാത്തിരിപ്പ് സമയവും കുറയ്ക്കാനുള്ള ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമാണ് ഈ പരിഷ്‌കാരം. ധനികര്‍ക്ക് ലഭിക്കുന്ന തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, നിയന്ത്രണവും, സൗകര്യവും തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ട രോഗികള്‍ക്കും ലഭിക്കുന്നതാണ് പദ്ധതിയെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

ചികിത്സയ്ക്ക് ഏത് സേവനദാതാവിനെ സമീപിക്കണമെന്ന് തീരുമാനിക്കാന്‍ രോഗികള്‍ക്ക് നിയമപരമായ അവകാശമുണ്ടെങ്കിലും കാല്‍ശതമാനം പേര്‍ക്ക് പോലും ഇത് വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. പുതിയ നടപടികളില്‍ രോഗികള്‍ക്ക് കൂടുതല്‍ തെരഞ്ഞെടുപ്പുകളാണ് ഓഫര്‍ ചെയ്യുക. കൂടാതെ എന്‍എച്ച്എസ് ആപ്പ് ബുക്കിംഗ് നടപടികള്‍ എളുപ്പമാക്കുകയും ചെയ്യുമെന്നാണ് അധികൃതര്‍ കരുതുന്നത്.

അടിയന്തരമല്ലാത്ത ഇലക്ടീവ് ചികിത്സകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റുകള്‍ പരിശോധിക്കാനും, നിയന്ത്രിക്കാനും കഴിയും. ഇത് സ്വതന്ത്ര മേഖലയില്‍ ഉള്‍പ്പെടെ നടത്താനും അനുമതി ലഭിക്കും. ഡയഗനോസ്റ്റിക് പരിശോധനകളും ഇനി ആപ്പ് വഴി ബുക്ക് ചെയ്യാം. നിലവില്‍ 8% ബുക്കിംഗ് മാത്രമാണ് എന്‍എച്ച്എസ് ആപ്പ്, അല്ലെങ്കില്‍ മാനേജ് യുവര്‍ റഫര്‍ വെബ്‌സൈറ്റ് വഴി നടക്കുന്നു. പുതിയ പ്രഖ്യാപനത്തിലൂടെ രോഗികള്‍ക്ക് കെയര്‍ സേവനദാതാക്കളെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏക വഴിയായി മാറും.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions