ചരമം

ഈസ്റ്റ് ലണ്ടന്‍ മലയാളികളുടെ പ്രിയ 'കൊച്ചങ്കിള്‍' അന്തരിച്ചു

ഈസ്റ്റ് ലണ്ടന്‍: യുകെ മലയാളികളെ ഞെട്ടിച്ചു വീണ്ടും അപ്രതീക്ഷിത മരണ വാര്‍ത്ത. ഈസ്റ്റ് ലണ്ടനിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനായ മികച്ച പാചക വിദഗ്ധനും കണ്ണൂര്‍ വളപട്ടണം സ്വദേശിയുമായ മുഹമ്മദ് ഇബ്രാഹിം ആണ് വിടവാങ്ങിയത്. അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടവരും ആ കൈപ്പുണ്യം രുചിച്ചറിഞ്ഞവരുമെല്ലാം പിന്നെ അദ്ദേഹത്തെ 'കൊച്ചങ്കിള്‍' എന്നായിരുന്നു വിളിച്ചിരുന്നത്. കോവിഡ് കാലത്ത് സൗജന്യമായി ഭക്ഷണമുണ്ടാക്കി നല്‍കി ആയിരങ്ങളുടെ വിശപ്പ് അകറ്റിയ മനുഷ്യന്‍ കൂടിയാണ് മുഹമ്മദ് ഇബ്രാഹിം .

മാത്രമല്ല, കേരളത്തിന്റെ സ്വന്തം രുചി വിഭവങ്ങള്‍ തയ്യാറാക്കി ഈസ്റ്റ്ഹാമിലെ 'തട്ടുകട' എന്ന മലയാളി റെസ്റ്റോറന്റിനെ ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നതില്‍ മുഹമ്മദ് ഇബ്രാഹിം വഹിച്ച പങ്ക് ചെറുതല്ല. മുംബൈയില്‍ ജനിച്ചുവളര്‍ന്ന് വടക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും ജോലി ചെയ്ത ശേഷമാണ് അദ്ദേഹം ബ്രിട്ടനിലെത്തിയത്. ദുബായിലും പാചക വിദഗ്ധനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്കും മറ്റ് ഇന്ത്യക്കാര്‍ക്കും സൗജന്യ ഭക്ഷണം ഒരുക്കി നല്‍കാന്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂടെ മുഹമ്മദ് ഇബ്രാഹിം മുന്നിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തികഞ്ഞ മനുഷ്യസ്‌നേഹിയായ കൊച്ചങ്കിളിന്റെ വേര്‍പാട് യുകെ മലയാളികളെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  • ഓക്സ്ഫോര്‍ഡ് മലയാളി ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി
  • വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം: മലയാളി യുവാവ് മരണമടഞ്ഞു
  • തൈറോയ്ഡിന് ചികിത്സയിലിരിക്കെ കാന്‍സര്‍ സ്ഥിരീകരിച്ചു; മലയാളി വിടവാങ്ങി
  • ഒരു മാസം മുമ്പ് അയര്‍ലന്‍ഡിലെത്തിയ മലയാളി യുവാവ് മരിച്ച നിലയില്‍
  • ബര്‍ക്കിംഗ്‌ഹെഡില്‍ ആദ്യകാല കുടിയേറ്റ മലയാളി അന്തരിച്ചു
  • ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് യുകെയില്‍ അന്തരിച്ചു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ മലയാളി നഴ്സ് വിടവാങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions