നാട്ടുവാര്‍ത്തകള്‍

എച്ച്എംപിവി വൈറസ്: 'മരുന്നുകള്‍ കരുതണം, ഐസൊലേഷന്‍ സജ്ജമാക്കണം'; ഡല്‍ഹി ആരോഗ്യ വകുപ്പ്

രാജ്യത്ത് ആദ്യ ഹ്യൂമന്‍ മെറ്റാപ് ന്യൂമോ വൈറസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എച്ച്എംപിവിയെ നേരിടാന്‍ തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍. മരുന്നുകള്‍ കരുതണമെന്നും ഐസൊലേഷന്‍ സജ്ജമാക്കണമെന്നും ആരോഗ്യ വകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

എച്ച്എംപിവി കൂടാതെ മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാന്‍ തയ്യാറാകണമെന്നും ആശുപത്രികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. സീരിയസ് അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍, ലാബ് സ്ഥിരീകരിച്ച ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആരെങ്കിലും ചികിത്സ തേടിയാല്‍ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്ഫോം (ഐഎച്ച്‌ഐപി) പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിന് പുറമെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

പാരസെറ്റമോള്‍, ആന്റി ഹിസ്റ്റാമൈന്‍സ്, ബ്രോങ്കോഡിലേറ്ററുകള്‍, കഫ് സിറപ്പുകള്‍ തുടങ്ങിയ മരുന്നുകളും ഓക്സിജനും നേരിയ തോതിലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും കരുതിവെക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സംശയാസ്പദമായ കേസുകളില്‍ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണം.

ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം , നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ , ലോകാരോഗ്യ സംഘടന എന്നിവയില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ പ്രകാരം 2025 ജനുവരി 2 വരെ ഇന്ത്യയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഡല്‍ഹിയിലെ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥ ഡോ.വന്ദന ബഗ്ഗ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായി ഉന്നതതല യോഗം വിളിച്ചു.

അതേസമയം ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ച രണ്ട് കേസുകള്‍ക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല. 3 മാസം പ്രായമുള്ള പെണ്‍കുട്ടിക്കും 8 മാസം പ്രായമുള്ള ആണ്‍കുട്ടിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്തത്‌കൊണ്ട് തന്നെ രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. നിലവില്‍ കുട്ടികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ചൈനീസ് വേരിയന്റ് തന്നെയാണോ എന്നതില്‍ സ്ഥിരീകരണമില്ല.

  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  • നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ചയെന്നു എല്‍ഡിഎഫ്; മാറ്റം ഉറപ്പെന്ന് ബിജെപി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions