യു.കെ.വാര്‍ത്തകള്‍

യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവ്; 1998-ന് ശേഷമുള്ള ഏറ്റവും ഉയരത്തില്‍

യുകെ ഗവണ്‍മെന്റിന്റെ ദീര്‍ഘകാല കടമെടുപ്പ് ചെലവുകള്‍ 1998ന് ശേഷമുള്ള ഏറ്റവും ഉയരത്തില്‍ എത്തി. 30 വര്‍ഷത്തെ ഗില്‍റ്റുകളിലുള്ള പലിശ നിരക്ക് 5.22 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്. ഇതോടെ ചാന്‍സലറുടെ ചെലവഴിക്കല്‍ പദ്ധതികള്‍ കൂടുതല്‍ സമ്മര്‍ദത്തിലായി. നികുതി വേട്ട നടത്തിയ ബജറ്റിന് ശേഷവും ചെലവാക്കാനുള്ള പണം കുറവായി ഇരിക്കവെയാണ് ഈ ആഘാതം.

ഓട്ടം ധനകാര്യ പാക്കേജിലാണ് പൊതുചെലവുകള്‍ കൂട്ടാനായി കടമെടുപ്പ് വര്‍ദ്ധിപ്പിക്കുമെന്നും, നിക്ഷേപം ഉത്തേജിപ്പിക്കാന്‍ കടമെടുപ്പ് നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ബജറ്റിന് ശേഷം യുകെ ബിസിനസ്സുകള്‍ വിലക്കയറ്റ മുന്നറിയിപ്പാണ് നല്‍കിയത്. കൂടാതെ അധിക ഭാരം മൂലം ജോലികള്‍ വെട്ടിക്കുറയ്ക്കാനും ഇവര്‍ നിര്‍ബന്ധിതരായി.

വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയില്‍ കൂടുതല്‍ നികുതികള്‍ക്കായി റീവ്‌സ് തിരിച്ചെത്തുമെന്നാണ് ചില ഇക്കണോമിസ്റ്റുകള്‍ വിശ്വസിക്കുന്നത്. പൊതുമേഖലയില്‍ ധനനിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഇതിന് നിര്‍ബന്ധിതമാകുമെന്നാണ് മുന്നറിയിപ്പ്. വളര്‍ച്ച മുരടിക്കുന്നതും, പണപ്പെരുപ്പം ഉയരുന്നതും ചേര്‍ന്ന് സമ്പദ് വ്യവസ്ഥ സ്തംഭിക്കുന്ന നിലയിലേക്ക് നീങ്ങുന്നത് ആശങ്കയ്ക്ക് കാരണമാകുകയാണ്.

കൂടാതെ മുന്‍പ് പ്രതീക്ഷിച്ചതിന് വിപരീതമായി പലിശ നിരക്കുകള്‍ താഴാന്‍ സമയമെടുക്കുമെന്നാണ് പ്രവചനം. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വരവോടെ താരിഫുകള്‍ ഏര്‍പ്പെടുത്തുകയും, പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്കയുള്ളത്.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions