യു.കെ.വാര്‍ത്തകള്‍

ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷത്തിന് പിന്നാലെ ചില്ലറ വില്‍പ്പനയില്‍ ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമായി

ബ്രിട്ടനില്‍ ചില്ലറ വില്‍പ്പന മേഖല വലിയ പ്രതിസന്ധിയില്‍. മിനിമം വേതന വര്‍ദ്ധനവും നാഷണല്‍ ഇന്‍ഷുറന്‍സിലെ തൊഴിലുടമയുടെ വേതനത്തിലെ വര്‍ദ്ധനവും മൂലം പല ഷോപ്പുകളും പ്രതിസന്ധിയിലാണ്. ഇതിനിടെ കൂട്ട പിരിച്ചുവിടലുകളും മേഖലയെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. അധിക വേതനവും ഇന്‍ഷുറന്‍സ് വര്‍ദ്ധനവും മൂലം തൊഴിലുടമ തൊഴിലാളികളെ കുറയ്ക്കുന്ന പ്രവണതയാണ് കാണുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വില്‍പ്പനയില്‍ വെറും 0.4 ശതമാനം മാത്രമാണ് വര്‍ദ്ധന. 2023നെ അപേക്ഷിച്ച് പൊതുവായി പരിഗണിച്ചാല്‍ വില്‍പ്പനയില്‍ 0.7 ശതമാനം വര്‍ദ്ധനവുണ്ടായി. ജീവിത ചെലവ് വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ ചില്ലറ വില്‍പ്പന മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്.

നികുതിവര്‍ദ്ധനവില്‍ ജനം വലയുകയാണ്. ഒപ്പം സര്‍ക്കാരിന്റെ ബജറ്റ് പ്രഹരം ചില്ലറ വില്‍പ്പന മേഖലയ്ക്ക് ഏഴു ബില്യണ്‍ പൗണ്ടിന്റെ അധിക ചെലവുണ്ടാക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയുക മാത്രമല്ല പലരേയും പിരിച്ചുവിടുന്നതും ചില്ലറ വില്‍പ്പന മേഖലയെ ബാധിച്ചിട്ടുണ്ട്.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions