നാട്ടുവാര്‍ത്തകള്‍

പെരിയ ഇരട്ടക്കൊലക്കേസ്: മുന്‍ എംഎല്‍എ അടക്കം നാലു സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിപിഎം മുന്‍ എംഎല്‍എ അടക്കം നാലു പ്രതികള്‍ക്ക് ആശ്വാസം. ഇവരുടെ അഞ്ചുവര്‍ഷം കഠിന തടവ് എന്ന ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌ക്കരന്‍ വെളത്തോളി എന്നിവര്‍ക്കാണ് താല്‍ക്കാലിക ആശ്വാസം കിട്ടിയത്.

കഴിഞ്ഞ ദിവസമാണ് സിബിഐ കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് ഇരട്ട ജീവപര്യന്തവും സിപിഎം പ്രവര്‍ത്തകര്‍ക്ക് അഞ്ചുകൊല്ലം തടവും പിഴയുമാണ് സിബിഐ കോടതി നല്‍കിയത്. എന്നാല്‍ കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്.

ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. വിധി വേദനാജനകമാണെന്നും നിയമപരമായ വഴികള്‍ ആലോച്ചിച്ച് തീരുമാനിക്കുമെന്നും ശരത്‌ലാലിന്റെ പിതാവ് പ്രതികരിച്ചു. ശിക്ഷ കൂട്ടാന്‍ ഹൈക്കോടതിയെ തന്നെ സമീപിക്കേണ്ടി വരുമെന്നും പറഞ്ഞു.

  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  • നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ചയെന്നു എല്‍ഡിഎഫ്; മാറ്റം ഉറപ്പെന്ന് ബിജെപി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions