യു.കെ.വാര്‍ത്തകള്‍

എട്ട് മാസത്തിനു ശേഷം യുകെയിലെ വീടു വിപണിയില്‍ നേരിയ ഇടിവ്

യുകെയിലെ വീടു വിപണിയില്‍ എട്ട് മാസത്തിനു ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് മാസത്തിനുശേഷം ഇത് ആദ്യമായാണ് വീടുകളുടെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നത്. യുകെയിലെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് ലെന്‍ഡറായ ഹാലിഫാക്സ് ആണ് പുതിയതായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസകരമാകുന്ന വാര്‍ത്ത പുറത്ത് വിട്ടത്.

പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഡിസംബര്‍ മാസത്തില്‍ വീടുകളുടെ വിലയില്‍ 0.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് കഴിഞ്ഞ 8 മാസത്തിനിടയില്‍ വീടുകളുടെ വിലയില്‍ കുറവ് ഉണ്ടാകുന്നത്. എന്നിരുന്നാലും ഒരു വര്‍ഷം മുന്‍പുള്ള ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭവന വില 3.3 ശതമാനം കൂടുതലാണ്.

2024 ന്റെ അവസാന പകുതിയില്‍ ഭവന വിലയില്‍ വന്‍ കുതിച്ചു കയറ്റമാണ് ഉണ്ടായത്. മോര്‍ട്ട്ഗേജ് നിരക്കുകളും പലിശയും കുറഞ്ഞതോടെ കൂടുതല്‍ ആളുകള്‍ ഭവന വിപണിയില്‍ പ്രവേശിച്ചതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതോടൊപ്പം വേതന വര്‍ദ്ധനവും ജീവിത ചിലവ് കുറഞ്ഞതും ആളുകള്‍ക്ക് പുതിയ വീട് വാങ്ങുന്നതിനുള്ള ആത്മവിശ്വാസം കൂടുകയും ചെയ്തു.

എന്നാല്‍ അടുത്ത മാസം മാര്‍ച്ച് മുതല്‍ ഇംഗ്ലണ്ടിലെയും അയര്‍ലണ്ടിലെയും സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജുകളുടെ പരിധി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് കഴിഞ്ഞാല്‍ വീടുകളുടെ വില കൂടുമെന്ന പ്രവചനങ്ങള്‍ ഈ മേഖലയിലെ വിദഗ്ധര്‍ നടത്തുന്നുണ്ട്.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions