സിനിമ

പ്രിയപ്പെട്ട സ്ത്രീകളേ, നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക- റിമ കല്ലിങ്കല്‍

ഹണി റോസിനെ പിന്തുണച്ചുകൊണ്ട് നടി റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ട സ്ത്രീകളെ, എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

'പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.'- എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് റിമ കല്ലിങ്കല്‍ പങ്കുവച്ചിരിക്കുന്നത്.

നടി ഹണി റോസിനെ പിന്തുണച്ചുകൊണ്ട് താര സംഘടന അമ്മയും വനിതകളുടെ സംഘടന, വിമണ്‍ ഇന്‍ സിനിമ കളക്ടീവുമൊക്കെ രംഗത്തെത്തിയിരുന്നു.

  • ചക്കുളത്തുകാവില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും
  • ടിനി ടോമിനെതിരെ പരാതി നല്‍കി നടി അന്‍സിബ ഹസന്‍
  • ഒരാഴ്ചകൊണ്ട് 200 കോടി ക്ലബില്‍ ദൃശ്യം 3; ലോകയുടെ റെക്കോര്‍ഡ് വീഴുമെന്ന് റിപ്പോര്‍ട്ടുകള്‍
  • അപകീര്‍ത്തികരമായ കഥകള്‍; കുക്കു പരമേശ്വരന് എതിരെ പരാതി നല്‍കി 'അമ്മ'യിലെ ജീവനക്കാരി
  • സെക്രട്ടറിയടക്കം നാലുപേര്‍ക്ക് 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസ്
  • പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അത്ര നാണക്കേട്- അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം- മല്ലിക സുകുമാരന്‍
  • ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി; നീന കുറുപ്പ്
  • 'അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു'; ടിനി ടോമിനെതിരെ അന്‍സിബ
  • റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
  • കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു-കൂവിയവര്‍ക്കെതിരെ നടി റിനി ആന്‍ ജോര്‍ജ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions