യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജോലി ഒഴിവുകള്‍ അതിവേഗത്തില്‍ ചുരുങ്ങുന്നു

യുകെയില്‍ പെര്‍മനന്റ് ജോലികളുടെയടക്കം വേക്കന്‍സികള്‍ അതിവേഗം ചുരുങ്ങുന്നു. നാല് വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ മാസം പെര്‍മനന്റ് ജോലികളുടെ വേക്കന്‍സികള്‍ അതിവേഗത്തില്‍ ചുരുങ്ങുന്നതായി കണ്ടെത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മോശം നിലയിലേക്ക് നീങ്ങുന്നതിന്റെ മറ്റൊരു സൂചനയാണ് ഈ സര്‍വ്വെ നല്‍കുന്നത്. മലയാളികളടക്കമുള്ള കുടിയേറ്റ സമൂഹത്തിനു വലിയ ആശങ്കയാണ് ഇതുണ്ടാക്കുന്നത്.

വിപണികള്‍ ചാഞ്ചാടുകയും, സാമ്പത്തിക ഡാറ്റ ശോഷണം രേഖപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് പല സ്ഥാപനങ്ങളും പുതിയ ജോലിക്കാരെ എടുക്കാന്‍ മടിക്കുന്നതായി കണ്‍സള്‍ട്ടന്‍സി കെപിഎംജിയും, റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ആര്‍ഇസിയും നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത്.

2020 ആഗസ്റ്റില്‍ കോവിഡ് മഹാമാരിയുടെ പിടിയില്‍ അമര്‍ന്നതിന് ശേഷം ആദ്യമായാണ് പെര്‍മനന്റ് ജോലികളുടെ എണ്ണത്തില്‍ ഈ വിധം തകര്‍ച്ച നേരിടുന്നതെന്ന് സര്‍വ്വെ പറയുന്നു. ഡിസംബറില്‍ താല്‍ക്കാലിക വേക്കന്‍സികളും കുറഞ്ഞിരുന്നു. 2024-ലെ ഭൂരിഭാഗം സമയങ്ങളിലും ലേബര്‍ വിപണി മെല്ലെപ്പോക്കിലായിരുന്നു.

എക്‌സിക്യൂട്ടീവ്/ പ്രൊഫഷണല്‍, ഐടി, കമ്പ്യൂട്ടിംഗ് മേഖലകളിലാണ് വേക്കന്‍സികളില്‍ അതിവേഗ ശോഷണം രേഖപ്പെടുത്തിയത്. ഗവണ്‍മെന്റ് 25 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനായി നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച നടപടി ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ വീണ്ടും കുറയുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം വേജ് ഇന്‍ഫ്‌ളേഷന്‍ വര്‍ദ്ധിക്കുന്നത് തുടരുന്നതിനാല്‍ വരും മാസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്നും കെപിഎംജി പ്രതീക്ഷിക്കുന്നു. ജോലിക്കാര്‍ക്ക് ഇപ്പോഴും ഡിമാന്‍ഡ് ഉണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും സര്‍വ്വെ വ്യക്തമാക്കുന്നുണ്ട്.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions