യു.കെ.വാര്‍ത്തകള്‍

വിസ അപേക്ഷകരില്‍ 4 ലക്ഷം കുറവ്; സുനാക് സര്‍ക്കാരിന്റെ കുടിയേറ്റ നിയമം ഗുണം ചെയ്‌തെന്ന് റിപ്പോര്‍ട്ട്


മുമ്പ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയെങ്കിലും റിഷി സുനാക് സര്‍ക്കാരിന്റെ കുടിയേറ്റ നിയമം ഗുണം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഹോം ഓഫീസിന്റെ കണക്ക് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിസ അപേക്ഷകളുടെ എണ്ണത്തിലുണ്ടായത് 395199 അപേക്ഷകരുടെ കുറവാണ്.

2024 ഏപ്രിലിനും ഡിസംബറിനും ഇടയിലായി 5,47,000 വിസ അപേക്ഷകള്‍ ലഭിച്ചു എന്നാണ്. 2023 ല്‍ ഇതേ കാലയളവില്‍ ലഭിച്ചത് 9,42,500 അപേക്ഷകളായിരുന്നു. 42 ശതമാനം കുറവുണ്ടായി.

വിദ്യാര്‍ത്ഥികളും കെയര്‍ വര്‍ക്കര്‍മാരും വരുന്നത് കുറഞ്ഞു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 79 ശതമാനം കുറവുണ്ടായി

കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷത്തിന് അടുത്ത് അപേക്ഷകള്‍ വന്നപ്പോള്‍ ഇക്കുറി 63800 അപേക്ഷകര്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്.

വിദേശ കെയറര്‍മാര്‍ ബ്രിട്ടനിലേക്ക് വരുമ്പോള്‍ ആശ്രിതരെ കൊണ്ടുവരുന്നത് വിലക്കിയ നയമാണ് കെയറര്‍ അപേക്ഷ കുറയാന്‍ കാരണം.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions