യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ മഞ്ഞുവീഴ്ച കനക്കും; വിമാന, റോഡ്, ട്രെയിന്‍ ഗതാഗതം പ്രതിസന്ധിയിലാകും

ബ്രിട്ടനില്‍ അടുത്ത രണ്ടു ദിവസം അതിശൈത്യത്തിന്റെ പ്രതിസന്ധിയുണ്ടാകും. കനത്ത മഞ്ഞുവീഴ്ചയില്‍ പലയിടങ്ങളിലും മൈനസ് 20 ഡിഗ്രിവരെയാണ് താപനില എത്തിയിരിക്കുന്നത്.റോഡ്, റെയില്‍ , വ്യോമ ഗതാഗതം പ്രതിസന്ധിയിലാണ്.

പലയിടങ്ങളിലും മഞ്ഞുമൂടികിടക്കുന്നതിനാല്‍ റോഡുകളിലൂടെയുള്ള ഗതാഗതം വെല്ലുവിളിയായി. മഞ്ഞുവീഴ്ച ശക്തമാകുമെന്നും അടുത്ത 48 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലായി. ഇന്ന് രാത്രിയും അതിശൈത്യമാണ് അനുഭവപ്പെടുക. വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്‌ലന്‍ഡിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. ബ്രിട്ടന്റെ പല ഭാഗത്തും താപനില പൂജ്യത്തിന് താഴെയാകും. താപനില കൂടുതല്‍ താഴ്ന്നാല്‍ 15 വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ ജനുവരിയാകും ഇത്.

ഏറ്റവും അവസാനമായി ബ്രിട്ടനിലെ താപനില 20 ഡിഗ്രിക്ക് താഴെ പോയത് 2021 ഫെബ്രുവരി 11നായിരുന്നു. അന്ന് ബ്രേമറില്‍ മൈനസ് 23 ഡിഗ്രി വരെ എത്തിയിരുന്നു.

വെയില്‍സില്‍ ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയ രാത്രിയാണ് ഇന്നലെ കടന്നുപോയത്. പുറത്ത് യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions