യു.കെ.വാര്‍ത്തകള്‍

നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ട: പകുതിയിലേറെ ബ്രിട്ടീഷ് ബിസിനസുകളും വില ഉയര്‍ത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 25 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ട അടിസ്ഥാനപരമായി ജനങ്ങളുടെ തലയില്‍ വന്നു വീഴുന്നു. പകുതിയിലേറെ ബ്രിട്ടീഷ് ബിസിനസുകളും വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ സര്‍വ്വെ വെളിപ്പെടുത്തുന്നത്. എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച ചാന്‍സലറുടെ നടപടിയെ കൈകാര്യം ചെയ്യാന്‍ സ്ഥാപനങ്ങള്‍ ഈ മാര്‍ഗ്ഗം തേടുകയാണ്.

ഞെട്ടിക്കുന്ന നിരക്ക് വര്‍ദ്ധനവ് ഉപഭോക്താക്കളിലേക്ക് അധികം കൈമാറാതിരിക്കാന്‍ റിക്രൂട്ട്‌മെന്റ്, നിക്ഷേപ പദ്ധതികള്‍ മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മാര്‍ക്ക്‌സ് & സ്‌പെന്‍സര്‍ മേധാവി വെളിപ്പെടുത്തി. സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് മുന്നിലുള്ളതെന്ന മുന്നറിയിപ്പുകള്‍ വന്നതോടെ എം&എസ് ഉള്‍പ്പെടെ റീട്ടെയിലര്‍മാരുടെ ഓഹരികള്‍ ഇന്നലെ താഴ്ന്നു.

2000 സ്ഥാപനങ്ങളിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സര്‍വ്വെ കഴിഞ്ഞ മാസം നടന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി 54 ശതമാനം പേര്‍ വെളിപ്പെടുത്തി. അതേസമയം 41 ശതമാനം എപ്ലോയര്‍മാര്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനും ആലോചിക്കുന്നു. ജോലിക്കാരുടെ ശമ്പളത്തെ ഒരു തരത്തിലും എന്‍ഐ വര്‍ദ്ധന ബാധിക്കില്ലെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവകാശപ്പെടുമ്പോഴാണ് ഈ അവസ്ഥ.

ജോലിക്കാരുടെ എണ്ണം കുറയ്ക്കുെമന്ന് 53 ശതമാനം സ്ഥാപനങ്ങളും, ലാഭത്തെ ബാധിക്കുമെന്ന് 64 ശതമാനം എംപ്ലോയര്‍മാരും സര്‍വ്വെയില്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവതരിപ്പിച്ച തന്റെ ആദ്യ ബജറ്റിലാണ് നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ റേറ്റ് 13.9 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയര്‍ത്തി ചാന്‍സലര്‍ ബിസിനസുകളെ ഞെട്ടിച്ചത്. ഇതോടെ ചെറുകിട ബിസിനസുകളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി. ഒപ്പം തൊഴിലുകളും വെട്ടിക്കുറയ്ക്കപ്പെടും എന്നതും തിരിച്ചടിയാണ്.

  • നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions