യു.കെ.വാര്‍ത്തകള്‍

ക്രിസ്മസ് കച്ചവടം പൊടിപൊടിച്ചു: 118000 ജീവനക്കാര്‍ക്ക് സര്‍പ്രൈസായി വേതനം കൂട്ടി സെയ്ന്‍സ്ബറി

ഇത്തവണത്തെ ക്രിസ്മസ് കച്ചവടം പൊടിപൊടിച്ചതോടെ ജീവനക്കാര്‍ക്കു സര്‍പ്രൈസ് സമ്മാനവുമായി സെയ്ന്‍സ്ബറി. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്‍പ്പനയാണ് ഇക്കുറി നടന്നത്. അതിനാല്‍ ജീവനക്കാര്‍ക്കും വേതനം അഞ്ചു ശതമാനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. യുകെയിലെ രണ്ടാമത്തെ വലിയ സൂപ്പര്‍മാര്‍ക്ക് ശൃംഖല എന്ന പദവിയിലുള്ള സെയ്ന്‍സ്ബറിയുടെ തീരുമാനത്തില്‍ ജീവനക്കാര്‍ വളരെ തൃപ്തരാണ്.

2016ന് ശേഷമുള്ള മികച്ച വരുമാനമെന്നാണ് ടെസ്‌കോ വെളിപ്പെടുത്തിയത്. കൂടുതല്‍ ലാഭമുണ്ടാക്കിയെന്ന് ഓഹരി ഉടമകളെ അറിയിച്ചിരുന്നു. ഏതായാലും സെയ്ന്‍സ്‌ബെറിയിലെ 118000 ജീവനക്കാര്‍ക്ക് വരുന്ന ആഗസ്‌തോടെ പുതുക്കിയ വേതനം ലഭിക്കും.

ജീവനക്കാരുടെ വേതനം നേരത്തെ നിശ്ചയിച്ചത് പ്രകാരം മാര്‍ച്ച് മാസത്തില്‍ മണിക്കൂറില്‍ 12 പൗണ്ടില്‍ നിന്ന് 12.45 പൗണ്ടായി ഉയരും. ഇത് ആഗസ്തില്‍ 12.60 പൗണ്ടാകും. ലണ്ടന് പുറത്തുള്ള സ്റ്റോറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശരാശരി 22882 പൗണ്ടിന്റെ സ്ഥാനത്ത് ഓഗസ്തില്‍ 24026 പൗണ്ട് ലഭിക്കും. ലണ്ടനിലുള്ളവര്‍ക്ക് 13.15 പൗണ്ടില്‍ നിന്ന് ഓഗസ്തില്‍ 13.85 പൗണ്ടായി വരുമാനം വര്‍ദ്ധിക്കും. ജീവിത ചെലവ് വര്‍ദ്ധിക്കുന്നതിനിടെ ജീവനക്കാര്‍ക്ക് ആശ്വാസമാകുകയാണ് തീരുമാനം.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions