നാട്ടുവാര്‍ത്തകള്‍

കൊല്ലത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍



കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. മൈനാഗപ്പള്ളി സ്വദേശിനി ശ്യാമ (26)യെ കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് രാജീവിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം വിളിച്ചു തരണമെന്ന് ആവശ്യപ്പെട്ട് രാജീവ് നാട്ടുകാരെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും ശ്യാമയുടെ മരണം സംഭവിച്ചിരുന്നു. തന്റെ ഭാര്യ നിലത്തു വീണു എന്നും ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു വാഹനം വിളിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് രാജീവ് നാട്ടുകാരെ സമീപിച്ചത്.

സമീപത്തെ ക്ഷേത്രോത്സവം നടക്കുന്ന ഇടത്തേക്ക് ഓടിയെത്തിയ രാജീവിനെയുംകൂട്ടി നാട്ടുകാര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് ശ്യാമ നിലത്തു ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി രാജീവിനെ പിടികൂടി. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് രാജീവ് മൊഴി നല്‍കി. കൊലയ്ക്ക് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു.

  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  • നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ചയെന്നു എല്‍ഡിഎഫ്; മാറ്റം ഉറപ്പെന്ന് ബിജെപി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions