യു.കെ.വാര്‍ത്തകള്‍

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഹീത്രു എയര്‍പോര്‍ട്ട്

ലണ്ടന്‍: യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ഹീത്രൂ എയര്‍പോര്‍ട്ട്. 2024 ല്‍ 83.9 ദശലക്ഷം യാത്രക്കാരാണ് ഹീത്രൂവിലൂടെ യാത്ര ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 4.7 ദശലക്ഷം അധികമാണിത്. ഈ വര്‍ഷം 84.2 ദശലക്ഷം യാത്രക്കാരെയാണ് ഹീത്രൂ പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു ബില്യന്‍ പൗണ്ടിന്റെ വികസന പദ്ധതികളാണ് വിമാനത്താവള അധികൃതര്‍ ആലോചിക്കുന്നത്.

മികച്ച പ്രവര്‍ത്തനവും സേവനവും നല്‍കുന്നതിന് സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഹീത്രൂ ചീഫ് എക്‌സിക്യൂട്ടീവ് തോമസ് വോള്‍ബൈ നന്ദി പറഞ്ഞു. ദിവസേന 650 വിമാന സര്‍വീസുകളാണ് ഹീത്രൂവില്‍ നിന്നുള്ളത്. അത്രതന്നെ അറൈവല്‍ സര്‍വീസുകളുമുണ്ട്. ലോകത്തെ 82 വിമാനക്കമ്പനികള്‍ 218 സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും സര്‍വീസുകള്‍ നടത്തുന്നുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി 10.50 വരെ മാത്രമാണ് ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions