നാട്ടുവാര്‍ത്തകള്‍

കാരണഭൂതനു ശേഷം സ്തുതി ഗീതം; പിണറായിയെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്

വ്യക്തി പൂജക്കെതിരെയുള്ള സിപിഎം ഇന്ന് പിണറായി വിജയന്‍ എന്ന വിഗ്രഹത്തിനു ചുറ്റും കറങ്ങുകയാണ്. എങ്ങനെയൊക്കെ പുകഴ്ത്തിയാലാണ് കാരണഭൂതന്റെ പരാതി കിട്ടുക എന്ന് വിചാരിച്ചു അണികള്‍ വാഴ്ത്തുപാട്ടുകളാണ്. കാരണഭൂതന്‍ മെഗാതിരുവാതിരയ്ക്കു ശേഷം പിണറായി സ്തുതി ഗീതം കളം നിറയുകയാണ്.

തിരുവനന്തപുരത്ത് സിപിഎം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ (കെ.എസ്.ഇ.എ) സംഘടിപ്പിച്ച ചടങ്ങില്‍ വാഴ്ത്തുപാട്ട് പാടി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പാട്ട് പാടിയത്. മുഖ്യമന്ത്രി വേദിയിലേക്ക് എത്തുന്നതിന് മുന്‍പ് പാട്ട് തീര്‍ക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ പാട്ടിനിടയില്‍ മുഖ്യമന്ത്രി വേദിയിലേക്ക് കടന്ന് വരികയായിരുന്നു.

അതേസമയം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചെഴുതിയ വാഴ്ത്തുപാട്ട് ഒഴിവാക്കാന്‍ ആലോചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാടുന്നത് ഒഴിവാക്കുമെന്നായിരുന്നു അറിയിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്.

കെഎസ്ഇഎ അംഗം പൂവത്തൂര്‍ ചിത്രസേനന്‍ എഴുതിയ ഗാനം പിണറായിയെ ഒരുതരം യുദ്ധവീരനായി ചിത്രീകരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്: “ചെമ്പടക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍…” എന്നാണ് പാട്ടിന്റെ തുടക്ക വരികള്‍. കൊറോണയെയും നിപ്പയെയും കൊന്നൊടുക്കിയതിനും പ്രകൃതിദുരന്തങ്ങളില്‍ നിന്ന് കേരളത്തെ രക്ഷിച്ചതിനും മാത്രമല്ല, കേരളത്തിലെ ഫ്യൂഡലിസം അവസാനിപ്പിച്ചതിനും ഈ ഗാനം അദ്ദേഹത്തെ ആദരിക്കുന്നു. മുന്നേ ഇറങ്ങിയ ഒരു ആരാധക വീഡിയോ ഒരിക്കല്‍ സിപിഎം നേതാവ് പി ജയരാജനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിലൊരാളായ പി കൃഷ്ണപിള്ളയോട് ഉപമിച്ചിരുന്നു. അന്ന് അത്തരം പ്രവണതകളെ രൂക്ഷമായി വിമര്‍ശിച്ചവരില്‍ ഒരാളാണ് പിണറായി വിജയന്‍.

  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  • നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ചയെന്നു എല്‍ഡിഎഫ്; മാറ്റം ഉറപ്പെന്ന് ബിജെപി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions