സിനിമ

96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് റദ്ദാക്കുമോ?

പ്രൗഢ ഗംഭീരമായ ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് റദ്ദാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ലോസ് ഏഞ്ചല്‍സില്‍ നാശം വിതച്ച മാരകമായ കാട്ടുതീയെ തുടര്‍ന്നാണ് ഓസ്‌കര്‍ ചടങ്ങുകള്‍ റദ്ദാക്കാന്‍ തീരുമാനം എടുക്കുന്നത്. ചടങ്ങുകള്‍ റദ്ദാക്കാകുയാണെങ്കില്‍ ഓസ്‌കറിന്റെ 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുളള സംഭവം.

താരങ്ങളായ ടോം ഹാങ്ക്സ്, എമ്മ സ്റ്റോണ്‍, മെറില്‍ സ്ട്രീപ്പ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക കമ്മിറ്റികള്‍ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലുടനീളമുള്ള തീപ്പിടിത്തങ്ങളാണ് ഓസ്‌കര്‍ റദ്ദാക്കാന്‍ കാരണമാകുന്നത്. എന്നാല്‍ ഇത് വെറും അഭ്യൂഹങ്ങളാണന്നും, ചടങ്ങ് റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തീപിടിത്തത്തെ തുടര്‍ന്ന് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുന്നത് ജനുവരി 23ലേക്ക് മാറ്റിയിരുന്നു. അതേസമയം, അഗ്‌നിശമനസേനയുടെ രക്ഷാപ്രവര്‍ത്തനം ചിലയിടങ്ങളിലെ വന്‍ തീ കെടുത്തിയെങ്കിലും മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗമുള്ള കാറ്റില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരുലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ച കാട്ടുതീയില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 12,000 കെട്ടിടങ്ങള്‍ നശിച്ചു. തീ ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയ പാലിസെയ്ഡില്‍ 23,713 ഏക്കറാണ് കത്തിയത്. ഈറ്റണില്‍ 14,117 ഏക്കറും. ഹേസ്റ്റ്, കെനത്ത് മേഖലകളിലെ തീ അണച്ചു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions