യു.കെ.വാര്‍ത്തകള്‍

വീക്കെന്‍ഡില്‍ കൊടുംതണുപ്പ് മടങ്ങിയെത്തും; പകല്‍ സമയത്ത് ഉയര്‍ന്ന താപനില 5 സെല്‍ഷ്യസ് വരെ

ബ്രിട്ടനിലേക്ക് വീണ്ടും കൊടുംതണുപ്പ് തിരിച്ചെത്തുന്നു. വീക്കെന്‍ഡില്‍ താപനില വീണ്ടും കുത്തനെ താഴുന്നതോടെ ഇംഗ്ലണ്ടില്‍ പകല്‍ സമയങ്ങളില്‍ പരമാവധി ഉയര്‍ന്ന താപനില 5 സെല്‍ഷ്യസായിരിക്കും. രാത്രി കാലങ്ങളില്‍ താപനില പൂജ്യത്തിന് താഴേക്ക് പോകുമെന്നാണ് സൂചന.

ഇന്ന് യുകെയില്‍ ഏറ്റവും മെച്ചപ്പെട്ട താപനില രേഖപ്പെടുത്തുന്നത് നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ ആയിരിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ചൊവ്വാഴ്ച 16 സെല്‍ഷ്യസ് വരെ ശരാശരി താപനില ഉയര്‍ന്ന ശേഷമാണ് ഈ തിരിച്ചുപോക്ക്. വീക്കെന്‍ഡില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും തണുപ്പേറുകയാണ് ചെയ്യുക. ശനി, ഞായര്‍ ദിവസങ്ങളില്‍ 3 സെല്‍ഷ്യസിനും, 6 സെല്‍ഷ്യസിനും ഇടയിലാണ് ശരാശരി താപനില നിലകൊള്ളുക.

2010ന് ശേഷം ആദ്യമായി യുകെ ജനുവരിയിലെ ഏറ്റവും തണുപ്പേറിയ രാത്രിയെ നേരിട്ടത് കഴിഞ്ഞ വീക്കെന്‍ഡിലാണ്, സ്‌കോട്ട്‌ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ താപനില -19 സെല്‍ഷ്യസിലേക്കാണ് താഴ്ന്നത്. ഈ ശനിയാഴ്ച ഇംഗ്ലണ്ടിലും, വെയില്‍സിലും ഉയര്‍ന്ന താപനില 3 സെല്‍ഷ്യസ് മുതല്‍ 5 സെല്‍ഷ്യസ് വരെ മാത്രമാകുമെന്നാണ് കരുതുന്നത്. സൗത്ത് വെസ്റ്റില്‍ ഇത് 8 സെല്‍ഷ്യസും, സ്‌കോട്ട്‌ലണ്ടില്‍ 9 സെല്‍ഷ്യസുമാകും ഉയര്‍ന്ന താപനില.

ശനിയാഴ്ച രാത്രിയോടെ നോര്‍ത്ത് ഇംഗ്ലണ്ടില്‍ താപനില -2 സെല്‍ഷ്യസിലേക്ക് വീഴും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത് 0 സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെയായിരിക്കും. ഞായറാഴ്ച പകല്‍ സമയങ്ങളില്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം ഇടങ്ങളില്‍ 3 സെല്‍ഷ്യസ് മുതല്‍ 6 സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമ്പോള്‍ സൗത്ത് വെസ്റ്റ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ 9 സെല്‍ഷ്യസും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 10 സെല്‍ഷ്യസും അനുഭവപ്പെടും.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions