യു.കെ.വാര്‍ത്തകള്‍

ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് മൂക്കുകയറിടാന്‍ ഓഫ്‌കോം; ഫോണ്‍, ബ്രോഡ്ബാന്‍ഡ്, പേ-ടിവി കമ്പനികള്‍ക്ക് ബാധകം

അടിക്കടിയുള്ള ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് മൂക്കുകയറിടാന്‍ റെഗുലേറ്റര്‍ ഓഫ്‌കോം. വെള്ളിയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് 'സര്‍പ്രൈസ്' നല്‍കുന്ന പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ് ഓഫ്‌കോം. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആളുകളെ 'പൗണ്ടും, പെന്‍സും' അളന്ന് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള നിരക്ക് വര്‍ദ്ധനയെ കുറിച്ച് മുന്‍കൂറായി അറിയിച്ചിരിക്കണമെന്നാണ് നിബന്ധന വരുന്നത്.

ടെലികോം മേഖലയില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഈ വിധം കമ്പനികള്‍ പിഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 17.3% വരെ കോണ്‍ട്രാക്ടുകള്‍ക്ക് ഇടയില്‍ വെച്ച് നിരക്ക് കൂട്ടുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ഓഫ്‌കോം നിരക്ക് വര്‍ദ്ധനയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ മുന്‍കൂറായി അറിയിക്കാനാണ് സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കുന്നത്.

ഈ വിധത്തില്‍ ശതമാനം പറയാതെ എത്ര തുക ഉയരുമെന്ന് അറിയിക്കുന്നത് വഴി ഉപഭോക്താവിന് ഭാവിയില്‍ എത്ര തുക അടയ്‌ക്കേണ്ടി വരുമെന്ന് വ്യക്തമാകുകയും, ആവശ്യത്തിന് അനുസരിച്ചുള്ള ഡീല്‍ തെരഞ്ഞെടുക്കാനും കഴിയുമെന്ന് ഓഫ്‌കോം വ്യക്തമാക്കി.

ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് പൊടുന്നനെ നിരക്ക് ഉയര്‍ത്തിയാല്‍ ഏത് ഉപഭോക്താവിനും നോവും. എന്നാല്‍ സേവനം തുടരേണ്ട ഗതികേട് മൂലം ഇത് സഹിക്കേണ്ടി വരികയും ചെയ്യും. ഈ അവസ്ഥ പല കമ്പനികളും പരമാവധി ദുരുപയോഗം ചെയ്യുകയാണ്. ഇതിന് തടയിടാന്‍ റെഗുലേറ്റര്‍ ഓഫ്‌കോം രംഗത്തിറങ്ങിയിരിക്കുകയാണ്.

ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് പൊടുന്നനെ നിരക്ക് ഉയര്‍ത്തിയാല്‍ സേവനം തുടരേണ്ട ഗതികേട് ഏത് ഉപഭോക്താവിനും ഉണ്ടാവും. ഈ അവസ്ഥ പല കമ്പനികളും പരമാവധി ദുരുപയോഗം ചെയ്യുകയാണ്. ഇതിന് തടയിടാനാണു ഓഫ്‌കോം ശ്രമിക്കുന്നത്.

  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions