യു.കെ.വാര്‍ത്തകള്‍

'യെങ്ങ് വോയിസി'ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍

ലോകമെങ്ങുമുള്ള സംഗീതാസ്വാദകരുടെ ശ്രദ്ധ കവര്‍ന്ന യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍ വീണ്ടും വാര്‍ത്തകളില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ക്വയറായ 'യെങ്ങ് വോയിസി'ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി ക്ഷണം ലഭിച്ചിരിക്കുകയാണ്‌ സൗപര്‍ണികയ്ക്ക്. യുകെയിലെ 4500 സ്കൂളുകളില്‍ നിന്നുള്ള രണ്ടര ലക്ഷം പ്രൈമറി സ്കൂള്‍ കുട്ടികളാണ് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ക്വയറില്‍ പങ്കെടുക്കുന്നത്.

യുകെയില്‍ സ്ഥിരതാമസമാക്കിയ ഡോ.ബിനു നായരുടെയും രഞ്ജിതയുടെയും മകളാണ് സൗപര്‍ണിക. കൊല്ലം സ്വദേശികളാണ് ഇവര്‍. യെങ്ങ് വോയിസിലേയ്ക്ക് ക്ഷണം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സൗപര്‍ണികയുടെ പിതാവ് ഡോ. ബിനു നായര്‍ പറഞ്ഞു.

ജനുവരി- ഫെബ്രുവരി മാസങ്ങളിലായി ഏകദേശം 35 ഓളം ഷോകളാണ് വിവിധസ്ഥലങ്ങളില്‍ യെങ്ങ് വോയ്സിന്റേതായി നടക്കുന്നത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം തുടങ്ങി മലയാളികള്‍ ഏറെയുള്ള സ്ഥലങ്ങളില്‍ യെങ്ങ് വോയ്‌സിന് വേദികളുണ്ട്. ഷോയില്‍ എല്ലാ ദിവസവും സൗപര്‍ണിക പങ്കെടുക്കുന്നുണ്ട്. ബിബിസി വണ്ണിന്റെ മൈക്കല്‍ മെക്കെന്റെര്‍ ഷോയിലും സൗപര്‍ണിക പങ്കെടുത്തിട്ടുണ്ട്. ആ പ്രകടനത്തിലൂടെ യുകെയിലെ സംഗീതപ്രേമികള്‍ക്കിടയില്‍ ലഭിച്ച പ്രശസ്തി ഇവിടുത്തെ മറ്റ് ടിവി സംഗീത പ്രോഗ്രാമുകളിലും സൗപര്‍ണികയ്ക്കായി നിരവധി അവസരങ്ങള്‍ക്കു വഴിതുറന്നിട്ടുണ്ട്. സൗപര്‍ണിക നായര്‍ എന്ന യു ട്യൂബ് ചാനലും ഈ കൊച്ചു മിടുക്കിക്കുണ്ട്.

ബ്രിട്ടന്‍ ഗോട്ട് ടാലന്റിലെ സൗപര്‍ണികയുടെ അസാമാന്യ പ്രകടനം കണ്ട് എല്ലാ വിധികര്‍ത്താക്കളും വേദിയിലും സദസ്സിലുമുള്ള ആയിരക്കണക്കിന് ആസ്വാദകരും എഴുന്നേറ്റു നിന്നു കരഘോഷത്തോടെ സൗപര്‍ണികയെ അഭിനന്ദിച്ചിരുന്നു. സൈമണ്‍ കോവെല്‍ , അമന്‍ഡാ ഹോല്‍ഡന്‍, അലിഷ ഡിക്സണ്‍, ഡേവിഡ് വില്യംസ് എന്നിവരായിരുന്നു ഈ പരിപാടിയിലെ വിധികര്‍ത്താക്കള്‍.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions