നാട്ടുവാര്‍ത്തകള്‍

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം; 14കാരായ രണ്ട് ആണ്‍കുട്ടികള്‍ പ്രതികള്‍


ഹാംഷെയറിലെ ന്യൂ ഫോറസ്റ്റിലെ പാര്‍ക്കില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് 14 കാരനായ രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. ജനുവരി 17ന് വൈകുന്നേരം ഫോര്‍ഡിംഗ് ബ്രിഡ്ജ് പട്ടണത്തിലെ പാര്‍ക്കിലാണ് സംഭവം നടന്നത്.

രണ്ട് ആണ്‍കുട്ടികള്‍ ഒരാള്‍ക്കെതിരെ ബലാത്സംഗം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, പൊതു സ്ഥലത്ത് മാരക ആയുധം കൈവശം വയ്ക്കല്‍, ലൈംഗീക കുറ്റകൃത്യം ചെയ്യാന്‍ തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. രണ്ടാമത്തെ ആണ്‍കുട്ടിക്കെതിരെ ബലാത്സംഗം, കൊല്ലുമെന്ന് ഭീഷണി , തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. ഇരുവരേയും സൗതാംപ്റ്റണ്‍ യൂത്ത് കോടതിയില്‍ ഹാജരാക്കി.

13 കാരനായ മൂന്നാമത്ത ഒരാണ്‍കുട്ടിയെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. ജനുവരി 17ാം തിയതി വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പക്ഷെ കുറ്റകൃത്യം നടന്നത് അതിനു മുമ്പേയാണെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിക്ക് ഇപ്പോഴും സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ പിന്തുണയുണ്ട്. സൗത്താംപ്റ്റണിലെ ഫോര്‍ഡിംഗ്ബ്രിഡ്ജിലായിരുന്നു ഞെട്ടിക്കുന്ന സംഭവം.

  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  • നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ചയെന്നു എല്‍ഡിഎഫ്; മാറ്റം ഉറപ്പെന്ന് ബിജെപി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions