സിനിമ

രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി നടി അപര്‍ണ

നടി അപര്‍ണ വിനോദ് രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു. 2023 ലായിരുന്നു അപര്‍ണയുടെ വിവാഹം. കോഴിക്കോട് സ്വദേശിയായ റിനില്‍ രാജുവായിരുന്നു ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അപര്‍ണ വിനോദ് തന്റെ വിവാഹ മോചന വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമെന്നാണ് ദാമ്പത്യത്തെക്കുറിച്ച് അപര്‍ണ പറയുന്നത്. വൈകാരികമായി താന്‍ തളര്‍ന്നു പോയെന്നും താരം പറയുന്നു. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് വിവാഹ മോചനം എന്നത്. ഒട്ടും എളുപ്പമായിരുന്നില്ല ആ തീരുമാനമെന്നും അപര്‍ണ വിനോദ് തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

താരം പറയുന്നതിങ്ങനെ

''പ്രിയപ്പെട്ട സുഹൃത്തുക്കളോടും ഫോളോവേഴ്സിനോടും. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടൊരു മാറ്റത്തിലൂടെ ഞാന്‍ കടന്നു പോവുകയാണെന്ന വിവരം നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. വളരെയധികം ആലോചിച്ച ശേഷം എന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അത് ഒട്ടും എളുപ്പമുള്ളൊരു തീരുമാനമായിരുന്നില്ല. പക്ഷെ എനിക്ക് വളരാനും എന്റെ മുറിവുകള്‍ ഉണങ്ങാനും അതാണ് ശരിയായ തീരുമാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികമായി തളര്‍ത്തുകയും ചെയ്ത ഘട്ടമായിരുന്നു വിവാഹം. അതിനാല്‍ ആ അധ്യായം ഞാന്‍ അവസാനിപ്പിച്ചിരിക്കുകയാണ്. മുന്നോട്ട് പോവുകയാണ് ലക്ഷ്യം. ഈ സമയം എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. പ്രതീക്ഷയോടേയും പോസിറ്റിവിറ്റിയോടേയും എന്തെന്ന് അറിയാത്ത മുന്നോട്ടുള്ള യാത്ര ഞാന്‍ ആശ്ലേഷിക്കുകയാണ്.'

ഞാന്‍ നിന്നോട് കൂടെയാണ് എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണ അഭിനയത്തിലേക്ക് എത്തിയത്. 2015 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. പിന്നീട് ആസിഫ് അലി നായകനായ കോഹിനൂരില്‍ നായികയായി എത്തി കയ്യടി നേടിയിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അപര്‍ണ.

  • 'അപമര്യാദയായി പെരുമാറി'; നടന്‍ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി
  • ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍- അനുപമ പരമേശ്വരന്‍
  • കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ കല്യാണം ഗ്രീസില്‍! റിസപ്ഷന്‍ ആഘോഷമാക്കും
  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions