യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ താമസിക്കുന്ന 12 പേരില്‍ ഒരാള്‍ അനധികൃത കുടിയേറ്റക്കാരന്‍! 600,000 പേര്‍ക്ക് താമസ അവകാശമില്ല

തലസ്ഥാനമായ ലണ്ടനില്‍ താമസിക്കുന്ന 12 പേരില്‍ ഒരാളെങ്കിലും അനധികൃത കുടിയേറ്റക്കാരാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. തലസ്ഥാനത്തെ 'ക്രമരഹിതമായ' ജനസംഖ്യാ അനുപാതത്തെ കുറിച്ച് തെയിംസ് വാട്ടര്‍ നടത്തിയ ഔദ്യോഗിക പഠനത്തിലാണ് അര മില്ല്യണിലേറെ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞത്.

സ്ഥാപനത്തിന്റെ സേവനങ്ങള്‍ രഹസ്യമായി ഉപയോഗിക്കുന്ന ആളുകളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് അന്വേഷണം നടത്തിയത്. ഡിമാന്‍ഡിന് അനുസരിച്ച് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തിയ നീക്കങ്ങളാണ് അനധികൃത കുടിയേറ്റക്കാരുടെ തോത് പുറത്തുകൊണ്ടുവന്നത്.

ദേശീയ തലത്തില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും, ഇയു ഇതര വിദേശ പൗരന്‍മാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷനും പഠിച്ചാണ് ഗവേഷണം നടത്തിയ എഡ്ജ് അനലിറ്റിക്‌സ് ഓരോ ലണ്ടന്‍ ബറോയിലെയും കണക്കെടുത്തത്. പഠനം അനുസരിച്ച് ഏറ്റവും കുറഞ്ഞത് 390,355 പേരെങ്കിലും ഉണ്ടാകുമെന്നും, ഉയര്‍ന്നത് 585,533 പേരെങ്കിലും ഉണ്ടെന്നും കണക്കുകള്‍ പറയുന്നു.

യുകെയിലേക്ക് ജോലിക്കും, പഠിക്കാനും, സന്ദര്‍ശക വിസകളിലും എത്തിയവരാണ് കാലാവധി കഴിഞ്ഞും ഇവിടെ അനധികൃത കുടിയേറ്റക്കാരായി തങ്ങുന്നത്. ടെലിഗ്രാഫിന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം യുകെയില്‍ ഒരു മില്ല്യണിലേറെ അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ 60 ശതമാനവും ഇംഗ്ലണ്ടിന്റെ തലസ്ഥാനത്താണ്.

യുകെയിലെ അനധികൃത കുടിയേറ്റക്കാരുടെ കണക്ക് രേഖപ്പെടുത്തുന്ന കൃത്യമായ ഡാറ്റ ഹോം ഓഫീസ് പ്രസിദ്ധീകരിക്കാറില്ല. 2018 മുതല്‍ യുകെയിലേക്ക് എത്തുന്ന അനധികൃത ചാനല്‍ കുടിയേറ്റക്കാരുടെ എണ്ണം മാത്രമാണ് പുറത്തുവിടാറുള്ളത്.

യുകെയില്‍ താമസിക്കാന്‍ അവകാശമില്ലാത്തവര്‍ ലണ്ടനില്‍ വളരെ കൂടുതലായി കാണപ്പെടുന്നത് സുരക്ഷാ ഏജന്‍സികള്‍ക്കും വലിയ തലവേദനയായിരിക്കുകയാണ്‌.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions